SWISS-TOWER 24/07/2023

Happiest Countries | ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ ഇവയാണ്, ഇന്ത്യയുടെ സ്ഥാനം അറിയാമോ ? ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് ഇതാണ്

 


ADVERTISEMENT

ന്യൂയോർക്ക്: (KVARTHA) ഐക്യരാഷ്ട്രസഭയുടെ ലോക സന്തോഷ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി തുടർച്ചയായ ഏഴാം വർഷവും ഫിന്‍ലന്‍ഡ് നിലനിര്‍ത്തി. ഡെന്മാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നിവ ഫിൻലൻഡിന് പിന്നിലുണ്ട്. അതേസമയം അഫ്ഗാനിസ്താൻ, സർവേയിൽ പങ്കെടുത്ത 143 രാജ്യങ്ങളിൽ ഏറ്റവും താഴ്ന്ന സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെപ്പോലെ 126-ാം സ്ഥാനത്താണ് ഇന്ത്യ.

Happiest Countries | ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ ഇവയാണ്, ഇന്ത്യയുടെ സ്ഥാനം അറിയാമോ ? ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് ഇതാണ്

യുഎന്‍ സുസ്ഥിര വികസന സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്കിന്റെ പ്രസിദ്ധീകരണമായ റിപ്പോര്‍ട്ട്, 143 രാജ്യങ്ങളിലെ ആളുകളില്‍ നിന്നുള്ള ആഗോള സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജീവിത സംതൃപ്തി, പ്രതിശീർഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, സ്വാതന്ത്ര്യം തുടങ്ങി ജീവിത മൂല്യനിര്‍ണയത്തെ അടിസ്ഥാനമാക്കി രാജ്യങ്ങളെ സന്തോഷത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുന്നത്.

അതേസമയം, ഒരു ദശാബ്ദത്തിലേറെ കാലത്തിന് ശേഷം ആദ്യമായി, അമേരിക്കയും ജർമ്മനിയും ഏറ്റവും സന്തോഷമുള്ള ആദ്യ 20 രാജ്യങ്ങളിൽ നിന്ന് പുറത്തായി. യഥാക്രമം 23-ഉം 24-ഉം ആയാണ് താഴ്ന്നത്. കോസ്റ്റാറിക്കയും കുവൈറ്റും 12, 13 സ്ഥാനങ്ങളിലെത്തി ആദ്യ 20ൽ പ്രവേശിച്ചു. ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളൊന്നും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലില്ലെന്ന് റിപ്പോർട്ട് പറയുന്നു. ആദ്യ 10 രാജ്യങ്ങളിൽ, നെതർലാൻഡ്‌സിലും ഓസ്‌ട്രേലിയയിലും മാത്രമേ 15 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളൂ.

മികച്ച 20 രാജ്യങ്ങളിൽ, കാനഡയിലും യുകെയിലും മാത്രമാണ് 30 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളത്. 2006-10 ന് ശേഷമുള്ള സന്തോഷത്തിൻ്റെ കുത്തനെ ഇടിവ് അഫ്ഗാനിസ്ഥാൻ, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ സെർബിയ, ബൾഗേറിയ, ലാത്വിയ എന്നിവിടങ്ങളിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തി.

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള 20 രാജ്യങ്ങൾ

1. ഫിൻലാൻഡ്
2. ഡെന്മാർക്ക്
3. ഐസ്ലാൻഡ്
4. സ്വീഡൻ
5. ഇസ്രാഈൽ

6. നെതർലാൻഡ്സ്
7. നോർവേ
8. ലക്സംബർഗ്
9. സ്വിറ്റ്സർലൻഡ്
10. ഓസ്ട്രേലിയ

11. ന്യൂസിലാൻഡ്
12. കോസ്റ്റാറിക്ക
13. കുവൈറ്റ്
14. ഓസ്ട്രിയ
15. കാനഡ

16. ബെൽജിയം
17. അയർലൻഡ്
18. ചെക്ക് റിപ്പബ്ലിക്
19. ലിത്വാനിയ
20. യുണൈറ്റഡ് കിംഗ്ഡം

Keywords: News, National, World, New York, World Happiness Report, Finland, United States, Germany, People, Survey,   These Are The World's Happiest Countries In 2024.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia