Foreign Travel | കുറഞ്ഞ ചിലവിൽ വിദേശത്തേക്ക് വിനോദ യാത്രയായാലോ? ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്ന 5 രാജ്യങ്ങൾ ഇതാ
Mar 5, 2024, 13:13 IST
ന്യൂഡെൽഹി: (KVARTHA) ലോകമെമ്പാടും സഞ്ചരിക്കുകയും പുതിയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. നിങ്ങളുടെ കൈയിൽ ഒരു പാസ്‌പോർട്ടും പോക്കറ്റിൽ യാത്രയ്ക്കുള്ള കുറച്ച് പണവും ഉണ്ടെങ്കിൽ മാത്രം മതി, നിങ്ങൾക്ക് എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. വിസയില്ലാതെ നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത നിരവധി രാജ്യങ്ങളുണ്ട്. വിനോദസഞ്ചാരം വർധിപ്പിക്കുന്നതിന് ആകർഷകവുമായ ഓഫറുകളുമായി അനവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് കുറഞ്ഞ ചിലവിൽ വിസയില്ലാതെ പോകാവുന്ന അഞ്ച് രാജ്യങ്ങൾ ഇതാ.
1. മൗറീഷ്യസ്
വിസയുടെ ആവശ്യമില്ലാതെ മൗറീഷ്യസിൽ 90 ദിവസം വരെ താമസിക്കാം. അതിമനോഹരമായ ദ്വീപുകൾ, ആഢംബര റിസോർട്ടുകൾ, അതിശയകരമായ ബീച്ചുകൾ എന്നിവ ആസ്വദിക്കാം. തെളിഞ്ഞ വെള്ളത്തിൽ സ്നോർക്കലിംഗ് അടക്കമുള്ള സാഹസികതയിൽ മുഴുകാം. പച്ചപ്പ് നിറഞ്ഞ വനങ്ങളിലൂടെ ഹരിതാഭവമായ കാഴ്ചകളും കാണാം.
2. ഇന്തോനേഷ്യ
വിസയുടെ തടസങ്ങളില്ലാതെ ഇന്തോനേഷ്യയിലേക്ക് യാത്ര ആരംഭിക്കാം. ബാലിയുടെ സാംസ്കാരിക പൈതൃകത്തിലേക്ക് ആഴ്ന്നിറങ്ങാം, സമൃദ്ധമായ മഴക്കാടുകളിലൂടെ ട്രെക്കിങ്ങ് നടത്താം. പുരാതന ക്ഷേത്രങ്ങൾ അത്ഭുതപ്പെടുത്തും. മനോഹരമായ ബീച്ചുകൾ മനം കവരും. അവിസ്മരണീയമായ സൂര്യാസ്തമയം ആസ്വദിക്കുകയും ചെയ്യാം.
3. തായ്‌ലൻഡ്
2024 മെയ് 10 വരെ 30 ദിവസം വരെ വിസയില്ലാതെ രാജ്യത്ത് താമസിക്കാൻ തായ്‌ലൻഡ് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അവസരം നൽകുന്നു. ഊർജസ്വലമായ രാത്രി ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങാം. തിരക്കേറിയ ഷോപ്പിംഗ് മാർക്കറ്റുകൾ പര്യവേക്ഷണം ചെയ്യാം. മനോഹരമായ ബീച്ചുകളിൽ വിശ്രമിക്കാം. പുരാതന ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിലൂടെ തായ് സംസ്കാരത്തെയും അനുഭവിച്ചറിയാം.
4. മലേഷ്യ
മലേഷ്യയുടെ സമ്പന്നമായ സംസ്കാരവും വിസയുടെ ബുദ്ധിമുട്ടുകളില്ലാതെ അതിശയിപ്പിക്കുന്ന ബീച്ചുകളും ഇന്ത്യക്കാർക്ക് പ്രിയങ്കരമാണ്. ഐതിഹാസികമായ ഇരട്ട ഗോപുരങ്ങൾ, ഒപ്പം ക്വലാലംപൂരെന്ന ഊർജസ്വലമായ നഗരം എന്നിവ നിങ്ങളെ അത്ഭുതപ്പെടുത്തും. വായിൽ വെള്ളമൂറുന്ന മലേഷ്യൻ പാചകരീതികൾ രുചിച്ചറിയാം.
5. ഇറാൻ
15 ദിവസം വരെ സൗജന്യ വിസയിൽ താമസിക്കുന്നതിലൂടെ ഇറാൻ്റെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും അടുത്തറിയാം. നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരികതകളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന പുരാതന സ്ഥലങ്ങളും വാസ്തുവിദ്യാ അത്ഭുതങ്ങളും ഇറാൻ വാഗ്ദാനം ചെയ്യുന്നു.

Keywords: News, News-Malayalam-News, National, National-News, Travel&Tourism, World, Dhanushkodi, Explore, Lifestyle, These 5 Visa-Free Countries for Indians on a Budget-Friendly Trip.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.