ഓഗസ്റ്റ് മാസത്തില്‍ തന്നെ കൊറോണ ചൈനയില്‍ പടര്‍ന്നു, നിര്‍ണായക കണ്ടെത്തലുമായി ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകര്‍

 


ADVERTISEMENT

ബോസ്റ്റണ്‍:  (www.kvartha.com 09/06/2020) 2019 ഓഗസ്റ്റ് മാസത്തില്‍ തന്നെ കൊറോണ ചൈനയില്‍ പടര്‍ന്നു. ഹാവാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2019 ഡിസംബറില്‍ സാര്‍സ് കൊവ് 2 എന്ന കൊവിഡ് 19 ന് കാരണമായ മഹാമാരിയെ കണ്ടെത്തുന്നതിന് മുമ്പായി തന്നെ ഉപഗ്രഹചിത്രങ്ങളെ വിലയിരുത്തി  വുഹാനിലുള്ള ആശുപത്രികള്‍ക്കുമുന്നില്‍ വലിയ തോതില്‍ ഗതാഗതമുണ്ടായിരുന്നുവെന്നും  കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞുവെന്നും ഡോ. ജോണ്‍ ബ്രൗണ്‍സ്റ്റെയ്‌ന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഈ വര്‍ദ്ധിച്ച കണക്ക് കൊവിഡ് 19 ന് കാരണമായ കൊറോണ വൈറസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഹുനാന്‍ മത്സ്യ മാര്‍ക്കറ്റില്‍ കൊറോണ വൈറസ് കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഈ വൈറസ് ഉണ്ടായിക്കഴിഞ്ഞിരുന്നതായി തെളിവുകള്‍ സാധൂകരിക്കുന്നതായും പഠനം പറയുന്നു.

ഓഗസ്റ്റ് മാസത്തില്‍ തന്നെ കൊറോണ ചൈനയില്‍ പടര്‍ന്നു, നിര്‍ണായക കണ്ടെത്തലുമായി ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകര്‍

Keywords:  World, COVID-19, corona, China, Boston, hospital,  The novel coronavirus may have been spreading in China as early as August 2019, according to Harvard Medical School research

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia