Trend | യഹ്‌യ സിൻവാറിന്റെ സോഫയും അവസാന നിമിഷങ്ങളിൽ ഡ്രോണിന് നേരെയെറിഞ്ഞ വടിയും നോവലും ട്രെൻഡ്

 
The Legacy of Yahya Sinwar: Sof and Last Moments with the Drone

Photo Credit: Youtube/ @EndStory, العمق المغربي

ADVERTISEMENT

● പോരാട്ടത്തിന്റെ പ്രതീകമായാണ് പ്രചരിക്കുന്നത്.
● അവസാന നിമിഷങ്ങളിൽ സിൻവാർ ഡ്രോണിന് നേരെ വടി എറിയുകയായിരുന്നു.
● 'അശ്ശൗകു വൽ ഖറൻഫുൽ' എന്ന നോവൽ സിൻവാർ രചിച്ചിട്ടുണ്ട് 

ഗസ്സ: (KVARTHA) ഹമാസ് തലവൻ യഹ്‌യ സിൻവാർ കൊല്ലപ്പെട്ടെങ്കിലും അദ്ദേഹം ഇന്നും പലരെയും പ്രചോദിപ്പിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'സോഫ' വലിയ ട്രെൻഡായി മാറിയിരിക്കുകയാണ്. കൂടാതെ തന്റെ ദൃശ്യം പകർത്തുന്ന ഡ്രോണിന് നേരെ കയ്യിൽ കരുതിയിരുന്ന വടി എറിയുന്ന സിൻവറിൻ്റെ അന്ത്യ നിമിഷങ്ങളുടെ വീഡിയോയും ഏറെ വൈറലായും വലിയ സന്ദേശമായും പ്രചരിക്കുകയാണ്.

Aster_MIMS

The Legacy of Yahya Sinwar: Sof and Last Moments with the Drone

22 വർഷത്തിലധികം ഇസ്രാഈൽ ജയിലുകളിൽ കഴിഞ്ഞിരുന്ന യഹ്‌യ സിൻവാർ പൊതുവേദികളിൽ ഏറെ കാണാറുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റേതായി പലഘട്ടങ്ങളിൽ പുറത്തുവന്ന ചിത്രങ്ങളിൽ സോഫയിൽ ഇരുന്നിട്ടുള്ള ഫോടോകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത്തരത്തിൽ ഗസ്സയിലെ ഏറ്റവും പുതിയ യുദ്ധ സമയത്തും യഹ്‌യ സിൻവാറിൻ്റെ സോഫയിൽ ഇരുന്നുകൊണ്ടുള്ള ചിത്രം വൈറലായിരുന്നു.

ഒടുവിൽ അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളും സോഫയിൽ ഇരുന്നുകൊണ്ടായത് യാദൃശ്ചികമാകാം. 
തകർന്ന കെട്ടിടത്തിനകത്ത് നിരായുധനായി സോഫയിൽ ഇരിക്കുന്ന മുഖംമൂടി ധരിച്ച സിൻവാറിന്റെ ദൃശ്യങ്ങൾ ഇസ്രാഈൽ ഡിഫന്‍സ് ഫോഴ്‌സാണ് (IDF) പുറത്തുവിട്ടത്. ഇതിന് പിന്നാലെ പോരാട്ടത്തിന്റെ പ്രതീകമായി സോഫ വലിയ ട്രെൻഡായി മാറിയിരിക്കുകയാണ്. പലരും സാമൂഹ്യ മാധ്യമങ്ങളിലും ഇത്തരത്തിൽ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.


ഡ്രോണ്‍ അടുത്തേക്ക് വരുമ്പോള്‍ കയ്യിലിരുന്ന വടി അതിനുനേരെ എറിയുന്ന ദൃശ്യങ്ങളും പോരാട്ടത്തിന്റെ പ്രതീകമായാണ് പ്രചരിക്കുന്നത്. 'സിൻവാർ അവസാന നിമിഷം വരെ പോരാടി', 'മുറിവുകൾ തളർത്തിയ ശരീരം, എന്നിട്ടും അദ്ദേഹത്തിന്റെ ഹൃദയം തൻ്റെ ജന്മനാടിനായി തുടിക്കുകയായിരുന്നു', 'വടി, ഒരു ചെറിയ വസ്തുവായിരുന്നുവെങ്കിലും, അധികാരത്തിനെതിരായ അദ്ദേഹത്തിൻ്റെ അവസാനത്തെ പ്രതിരോധമായി മാറി', എന്നിങ്ങനെയാണ് ഫലസ്തീനികൾ പങ്കുവെക്കുന്നത്.

യഹ്‍യ സിൻവാർ രചിച്ച ‘അശ്ശൗകു വൽ ഖറൻഫുൽ’ (മുൾച്ചെടിയും കരയാമ്പൂവും) എന്ന നോവലും അദ്ദേഹത്തിന്റെ മരണ ശേഷം കൂടുതൽ ചർച്ചയായി. 1988-ൽ നീണ്ട 23 വർഷത്തോളം ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ഇസ്രാഈൽ തടവറയിൽ കഴിയവേയാണ് സിൻവാർ നോവലിൻ്റെ രചന പൂർത്തിയാക്കിയത്. ഫലസ്തീനിയൻ ജനതയുടെ ചെറുത്തുനിൽപ്പ്, അധിനിവേശത്തിന്റെ കയ്പേറിയ യാഥാർത്ഥ്യങ്ങൾ, പ്രത്യാശ എന്നീ വികാരങ്ങളെ ആഴത്തിൽ ചിത്രീകരിക്കുന്ന ഒരു കൃതിയാണ് ഈ പുസ്തകം. 


നഷ്ടങ്ങളുടെയും വേദനകളുടെയും ഉപ്പുരസമാണ് ഈ നോവൽ. അനാഥരായ കുഞ്ഞുങ്ങളുടെ കരച്ചിലും, വീടും മറ്റും നഷ്ടപ്പെട്ടവരുടെ ആവലാതിയും, മക്കളെ നഷ്ടപ്പെട്ടവരുടെ വിലാപവും, ഭർത്താവിനെ നഷ്ടപ്പെട്ട  സ്ത്രീകളുടെ നിസ്സഹായതയും ഇതിൽ നിറഞ്ഞുനിൽക്കുന്നു. തന്റെ ജനതയുടെ വേദനയും പ്രതീക്ഷയും ഓർമ്മകളും കലർത്തിയാണ് സിൻവാർ ഈ കഥ പറയുന്നത്. സർഗാത്മകതയുടെ മികവോടെയാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളതെങ്കിലും ഇതിലെ സംഭവങ്ങൾക്ക് യഥാർത്ഥ അനുഭവങ്ങളുടെ ആഴമുണ്ടെന്നാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഉയരുന്ന അഭിപ്രായം.

#YahyaSinwar #Gaza #PalestinianResistance #Sof #Legacy #Novel

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia