200ല്‍ അധികം ഇന്ത്യന്‍ സംഘടനകളുടെ അംഗീകാരം നിര്‍ത്തലാക്കിയ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
Oct 26, 2019, 15:50 IST
ഡല്‍ഹി: (www.kvartha.com 26.10.2019) കുവൈത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 200ല്‍ അധികം ഇന്ത്യന്‍ സംഘടനകളുടെ അംഗീകാരം ഇല്ലാതാക്കിയ ഇന്ത്യന്‍ എംബസിയുടെ നടപടിക്കെതിരെ പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ ജോസ് അബ്രഹാം മുഖേന സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യന്‍ എംബസിയുടെ അംഗീകാരത്തോടെ സാമൂഹിക, സാംസ്‌കാരിക, പ്രാദേശിക രംഗങ്ങളില്‍ 275 ഇന്ത്യന്‍ സംഘടനകളാണ് കുവൈത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഈ സംഘടനകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യന്‍ എംബസ്സിയുടട അംഗീകാരത്തോടെ കുവൈറ്റില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നിലനില്‍ക്കവെയാണ് പുതിയതായി ചുമതല ഏറ്റെടുത്ത ഇന്ത്യന്‍ അബാസഡര്‍ ഏകപക്ഷിയമായി സംഘടനകളുടെ അംഗീകാരം ഇല്ലാതാക്കിയത്.
ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ രാഷ്ട്രപതിക്കും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയമോ, കേന്ദ്ര സര്‍ക്കാരോ തയാറായില്ല. ഈ സാഹചര്യത്തിലാണ് അംഗീകാരം നിര്‍ത്തലാക്കിയ ഇന്ത്യന്‍ അബാസഡറുടെ നടപടിയില്‍ ഓവര്‍സീസ് നാഷണലിസ്‌റ് കള്‍ച്ചറല്‍ പീപ്പിള്‍ എന്ന സംഘടനയുടെ പ്രസിഡന്റ് ബാബു ഫ്രാന്‍സിസ്, ഡല്‍ഹി ഹൈക്കോടതിയെ പ്രവാസിലീഗല്‍ സെല്‍ മുഖേന സമീപിച്ചത്.
വസ്തുതകള്‍ പരിശോധിച്ച ഡല്‍ഹി ഹൈക്കോടതി. നാലാഴ്ചക്കുളളില്‍ വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹൈക്കോടതി ജസ്റ്റിസ് നവീന്‍ചൗളയാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത് . വരുന്ന ഡിസംബര്‍ 5 ന് ഹൈക്കാടതി വീണ്ടും ഹര്‍ജ്ജി പരിഗണിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuwait, News, World, Court, Justice, Indian, Embassy, New Delhi, National, The Indian High Commission in Kuwait has dismissed more than 200 Indian organizations

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.