Gina Lolo Brigida | ഇറ്റാലിയന്‍ സിനിമയില്‍ അനിര്‍വചനീയമായ സംഭാവന നല്‍കിയ 'ദി ഹഞ്ച്ബാക് ഓഫ് നോട്രെ ഡാം' താരം ജിന ലോലോ ബ്രിജിഡ അന്തരിച്ചു; ആദരാഞ്ജലികള്‍ അര്‍പിച്ച് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT




റോം: (www.kvartha.com) ഹോളിവുഡിന്റെ സുവര്‍ണ കാലഘട്ടത്തിലെ അവസാനത്തെ പ്രതിഭകളില്‍ ഒരാളായ ഇറ്റാലിയന്‍ അഭിനേത്രി ജിന ലോലോ ബ്രിജിഡ (95) അന്തരിച്ചു. ഇറ്റാലിയന്‍ സിനിമയില്‍ അനിര്‍വചനീയമായ സംഭാവന നല്‍കിയ ജിന 1950 കളിലും 60 കളുടെ തുടക്കത്തിലും ഇറ്റാലിയന്‍ സിനിമയുടെ നെടുംതൂണായ യൂറോപ്യന്‍ നടിമാരില്‍ ഒരാളായിരുന്നു. അരനൂറ്റാണ്ടിലേറെ ഇറ്റാലിയന്‍ സിനിമ അടക്കിവാണ താരറാണിയാണ് വിടവാങ്ങിയത്. 
Aster mims 04/11/2022

തുടയെല്ല് പൊട്ടിയതിനെത്തുടര്‍ന്ന് സെപ്റ്റംബറില്‍ റോമിലെ ഒരു ക്ലിനികില്‍ ലോലോ ഓപറേഷന് വിധേയയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച റോമിലെ പിയാസ ഡെല്‍ പോപ്പോളോയിലെ പള്ളിയില്‍ നടക്കുമെന്ന് എഎന്‍എസ്എ റിപോര്‍ട് ചെയ്തു. പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ലോലോ ബ്രിജിഡയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Gina Lolo Brigida | ഇറ്റാലിയന്‍ സിനിമയില്‍ അനിര്‍വചനീയമായ സംഭാവന നല്‍കിയ 'ദി ഹഞ്ച്ബാക് ഓഫ് നോട്രെ ഡാം' താരം ജിന ലോലോ ബ്രിജിഡ അന്തരിച്ചു; ആദരാഞ്ജലികള്‍ അര്‍പിച്ച് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി


1947ലെ മിസ് ഇറ്റലി മത്സരത്തില്‍ റണര്‍ അപായതിനുശേഷമാണ് ലോലോ സിനിമയിലേക്ക് വരുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്നാണ് ലോലോ വിശേഷിക്കപ്പെട്ടിരുന്നത്. ലൂയിജി കോമെന്‍സിനിയുടെ 1953 ലെ ക്ലാസിക് ന'ബ്രെഡ്, ലവ് ആന്‍ഡ് ഡ്രീംസ്‌ന', ജീന്‍ ഡെലാനോയുടെ 1956 ലെ 'ദി ഹഞ്ച്ബാക് ഓഫ് നോട്രെ ഡാം' എന്നിവയിലൂടെയാണ് താരം പ്രശസ്തയായത്. 

ലോലോ ബ്രിജിഡ എറോള്‍ ഫ്ലിന്‍, ബര്‍ട് ലങ്കാസ്റ്റര്‍, ഹംഫ്രി ബൊഗാര്‍ട് എന്നിവരുള്‍പെടെ അക്കാലത്തെ നിരവധി പ്രമുഖര്‍ക്കൊപ്പം അഭിനയിച്ചു. ഇറ്റലിയുടെ ഓസ്‌കാറിന് തുല്യമായ ഏഴ് ഡേവിഡ് ഡി ഡൊണാറ്റെല്ലോ അവാര്‍ഡുകള്‍ ലോലോക്ക് ലഭിച്ചിട്ടുണ്ട്.

1970-കളോടെ അഭിനയത്തില്‍ നിന്ന് ശില്‍പനിര്‍മാണത്തിലേക്കും ഫോടോ ജേര്‍ണലിസത്തിലേക്കും തിരിഞ്ഞിരുന്നു. ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയുമായി ലോലോ നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കി അവര്‍ തന്നെ നിര്‍മിച്ച ഡോക്യുമെന്ററി ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Keywords:  News,World,international,Rome,Actress,Hollywood,Death,Funeral,Condolence, 'The Hunchback of Notre Dame' star Gina Lolo Brigida has passed away 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia