Woman Rescued | കുളിക്കാന്‍ കയറിയ സ്ത്രീ കുളിമുറിയില്‍ കുടുങ്ങി; ഭക്ഷണമില്ലാതെ വെറും ടാപ് വെള്ളം കുടിച്ച് കഴിഞ്ഞത് 3 ദിവസം; 'ഞാന്‍ മരിക്കുമായിരിക്കും', രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോള്‍ ലിപ് സ്റ്റിക് കൊണ്ട് അവള്‍ ചുമരില്‍ യാത്രാമൊഴികളും എഴുതി, ഒടുവില്‍ സംഭവിച്ചത്

 


ADVERTISEMENT


ബാങ്കോക്: (www.kvartha.com) വാതില്‍ ജാമായി കുളിമുറിയില്‍ കുടുങ്ങിയ 54 -കാരിയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും അവരെ കാണാതായിട്ട് മൂന്ന് ദിവസം കഴിഞ്ഞിരുന്നു. മൂന്നു ദിവസമായി 54 കാരിയുടെ വിവരമൊന്നും അറിയാത്തതിനാലും വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനാലും ഭയന്നു പോയ അവരുടെ സഹോദരിയാണ് കാണാനില്ലെന്ന് പൊലീസില്‍ അറിയിച്ചത്. 
Aster_MIMS

'ഞാന്‍ കുറേ ഫോണ്‍ വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല. അവളുടെ കാറാണെങ്കില്‍ വീടിന് പുറത്ത് തന്നെ ഉണ്ടായിരുന്നു. അതിനാല്‍, അവള്‍ വീടിനകത്ത് തന്നെ ഉണ്ട് എന്ന് തോന്നി. അവള്‍ക്കെന്തെങ്കിലും സംഭവിച്ചോ എന്നാണ് ഞാന്‍ ഭയന്നത്' എന്ന് സഹോദരി പറഞ്ഞു. ഒടുവില്‍ കാണാതായ സ്ത്രീയെ മൂന്ന് ദിവസത്തിനുശേഷം കുളിമുറിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

ഓഗസ്റ്റ് 22 -ന് തായ്ലന്‍ഡിലെ ബാങ്കോകിലുള്ള ഒരു വീട്ടിലാണ് സംഭവം നടന്നത്. 54 -കാരി രാത്രി പതിവുപോലെ കുളിക്കാനായി കയറിയതാണ്. എന്നാല്‍, കുളി കഴിഞ്ഞ് നോക്കിയപ്പോള്‍ വാതില്‍ തുറക്കാനായില്ല. നാല് നിലകളുള്ള ആ ടൗന്‍ഹൗസില്‍ അവള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വീടിന് ചുറ്റും സുരക്ഷിതമായ സ്റ്റീല്‍ ഗേറ്റുകള്‍ നിര്‍മിച്ചിരുന്നു. അതിനാല്‍ തന്നെ അവര്‍ സഹായത്തിനായി നിലവിളിച്ചത് ആരും കേട്ടില്ല. 

മൂന്ന് ദിവസമായപ്പോഴേക്കും അവര്‍ അങ്ങേയറ്റം തളര്‍ന്നുപോയിരുന്നു. ഇനി അവിടെ നിന്നും ഒരു രക്ഷപ്പെടലില്ലെന്ന് തോന്നിയ അവര്‍ കുളിമുറിയുടെ ചുമരില്‍ ലിപ് സ്റ്റിക് കൊണ്ട് ഒരു യാത്രാ കുറിപ്പും എഴുതി വച്ചു. 

Woman Rescued | കുളിക്കാന്‍ കയറിയ സ്ത്രീ കുളിമുറിയില്‍ കുടുങ്ങി; ഭക്ഷണമില്ലാതെ വെറും ടാപ് വെള്ളം കുടിച്ച് കഴിഞ്ഞത് 3 ദിവസം; 'ഞാന്‍ മരിക്കുമായിരിക്കും', രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോള്‍ ലിപ് സ്റ്റിക് കൊണ്ട് അവള്‍ ചുമരില്‍ യാത്രാമൊഴികളും എഴുതി, ഒടുവില്‍ സംഭവിച്ചത്


'ഞാന്‍ 22 -ാം തീയതി ഇവിടെ കുടുങ്ങിയതാണ്. പുറത്തിറങ്ങാന്‍ സാധിച്ചില്ല. ഞാന്‍ ടാപ് വെള്ളം കുടിച്ചാണ് അതിജീവിക്കുന്നത്. അത് തീര്‍ന്നു കഴിഞ്ഞാല്‍ ഞാന്‍ മരിക്കുമായിരിക്കും. ഞാന്‍ സഹായത്തിന് വേണ്ടി ഒരുപാട് നിലവിളിച്ചു. ആരും കേട്ടില്ല. അതിനാല്‍ തന്നെ ആരും വന്നുമില്ല'. എന്നാണ് അവര്‍ എഴുതിയിരുന്നത്. 

സഹോദരിയുടെ പരാതിയ്ക്ക് പിന്നാലെ പൊലീസ് വീടിന്റെ ഗേറ്റും കതകും പൊളിച്ചാണ് അകത്ത് കടന്നത്. അവസാനം അവരെ കുളിമുറിക്കകത്ത് കണ്ടെത്തുകയായിരുന്നു. ഭക്ഷണമില്ലാതെ വെറും ടാപ് വെള്ളം കുടിച്ചാണ് അവര്‍ മൂന്ന് ദിവസം കഴിഞ്ഞതെന്നും അതിനിടെ പലതവണ അവര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നതിനാല്‍ അവരാകെ തളര്‍ന്നിരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Woman Rescued | കുളിക്കാന്‍ കയറിയ സ്ത്രീ കുളിമുറിയില്‍ കുടുങ്ങി; ഭക്ഷണമില്ലാതെ വെറും ടാപ് വെള്ളം കുടിച്ച് കഴിഞ്ഞത് 3 ദിവസം; 'ഞാന്‍ മരിക്കുമായിരിക്കും', രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോള്‍ ലിപ് സ്റ്റിക് കൊണ്ട് അവള്‍ ചുമരില്‍ യാത്രാമൊഴികളും എഴുതി, ഒടുവില്‍ സംഭവിച്ചത്


'റൂമിലുള്ള പല വസ്തുക്കളുയോഗിച്ചും താന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. ഉറക്കെ ഉറക്കെ സഹായത്തിന് വേണ്ടി കരഞ്ഞിരുന്നു. പക്ഷേ, ആരും കേട്ടില്ല' എന്ന് അവര്‍ പറഞ്ഞു. 

ഉദ്യോഗസ്ഥര്‍ അവരുടെ ആരോഗ്യം പരിശോധിച്ച് തൃപ്തികരമായിരുന്നെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Keywords:  News,World,international,Bangkok,Woman,House,Police,Missing,Complaint, Thailand: Woman Trapped in her Own Toilet for 3 Days Freed, Wrote Will on Wall with Lipstick
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia