Child Missing | 'ഇരട്ടക്കുട്ടികളെ ഉപദ്രവിക്കുമെന്ന് വിശ്വാസം; ബാധ കയറിയെന്നാരോപിച്ച് 6 വയസുകാരനെ സൂപര്‍മാര്‍കറ്റില്‍ വിറ്റ് അമ്മയും രണ്ടാനച്ഛനും നാടുവിട്ടു'; കുട്ടിയെ പലപ്പോഴും മാതാവ് ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഓസ്റ്റിന്‍: (www.kvartha.com) ബാധ കയറിയെന്നാരോപിച്ച് 6 വയസുകാരനെ സൂപര്‍മാര്‍കറ്റില്‍ വിറ്റ് അമ്മയും രണ്ടാനച്ഛനും നാടുവിട്ടതായി പരാതി. ടെക്‌സാസിലാണ് സംഭവം നടന്നത്. ആറ് വയസുള്ള കുട്ടിയെ അവന്റെ അമ്മ ഒരു സൂപര്‍ മാര്‍കറ്റില്‍വെച്ച് മറ്റൊരു സ്ത്രീക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് പരാതി. 

പൊലീസ് പറയുന്നത്: കുട്ടി തന്റെ അമ്മയായ സിന്‍ഡി റോഡ്രിഗസ്-സിംഗിനും രണ്ടാനച്ഛന്റേയും കൂടെയാണ് കഴിഞ്ഞിരുന്നത്. 2022 ഒക്ടോബറിലാണ് അവസാനമായി കുഞ്ഞിനെ ഇവര്‍ക്കൊപ്പം കണ്ടത്. എന്നാല്‍, കുട്ടിയെ കാണാതായതായി കുടുംബം പരാതി നല്‍കുന്നത് ഈ വര്‍ഷം മാര്‍ചില്‍ മാത്രമാണ്. പരാതി നല്‍കിയതിന് പിന്നാലെ സിന്‍ഡിയും രണ്ടാം ഭര്‍ത്താവും  മറ്റു കുട്ടികളുമായി ഇന്‍ഡ്യയിലേക്ക് കടന്നു. 

എന്നാല്‍, അന്വേഷണത്തിനൊടുവില്‍ പിന്നീട് കുട്ടിയുടെ അമ്മ അവനെ വിറ്റതായി കണ്ടെത്തി. കുട്ടിയെ പിശാച് ബാധിച്ചുവെന്നും അവന്റെ ദേഹത്ത് ബാധ കൂടി എന്ന് ആരോപിച്ചുമായിരുന്നു അമ്മ കുട്ടിയെ വിറ്റത്. 

സ്ത്രീക്ക് അടുത്തിടെ ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു. ആറ് വയസുകാരനെ ബാധ പിടികൂടിയിരിക്കുകയാണെന്നും അവന്‍ ഈ ഇരട്ടക്കുട്ടികളെ ഉപദ്രവിക്കും എന്നുമായിരുന്നു അമ്മ വിശ്വസിച്ചിരുന്നത്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുമ്പോഴെല്ലാം സ്ത്രീ പറഞ്ഞിരുന്നത് കുട്ടി അവന്റെ അച്ഛന്റെ കൂടെയാണ് എന്നാണ് താന്‍ വിശ്വസിച്ചിരുന്നത് എന്നാണ്. 

എന്നാല്‍, അടുത്തിടെ ഇവരുടെ അടുത്ത ബന്ധുവാണ് കുട്ടിയെ വിറ്റതായി അറിയിച്ചത്. മാത്രമല്ല, സിന്‍ഡി കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും അവന് പലപ്പോഴും വെള്ളവും ഭക്ഷണവും നിഷേധിച്ചിരുന്നുവെന്നും ഈ ബന്ധു ആരോപിച്ചു.

Child Missing | 'ഇരട്ടക്കുട്ടികളെ ഉപദ്രവിക്കുമെന്ന് വിശ്വാസം; ബാധ കയറിയെന്നാരോപിച്ച് 6 വയസുകാരനെ സൂപര്‍മാര്‍കറ്റില്‍ വിറ്റ് അമ്മയും രണ്ടാനച്ഛനും നാടുവിട്ടു'; കുട്ടിയെ പലപ്പോഴും മാതാവ് ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധു


'അവള്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ മാറ്റാന്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല അതിനാല്‍ തന്നെ ഭക്ഷണം വസ്ത്രത്തില്‍ ആവുന്നതിനാല്‍ കുട്ടിക്ക് ഭക്ഷണം തന്നെ നിഷേധിക്കുകയായിരുന്നു'- ബന്ധു പറയുന്നു. 

നാടുവിട്ട ദമ്പതികള്‍ ഇപ്പോഴും ഇന്‍ഡ്യയില്‍ തന്നെയാണെന്നാണ് വിവരം. കുട്ടിയേയും ദമ്പതികളേയും കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.  

Aster mims 04/11/2022
Keywords:  News, World-News, World, Crime-News, Crime, Child, Sold, Mother, Toddler, Missing, Police, Escaped, Local News, Complaint, Texas Woman Sells Child At Supermarket Claiming He Is Possessed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script