SWISS-TOWER 24/07/2023

'ലൈംഗികസ്വത്വത്തിന്റെയും വംശീയതയുടെയും പേരില്‍ പീഡനങ്ങള്‍ നേരിട്ടു'; ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ ടെസ്‌ലക്കെതിരെ ഗുരുതരമായ വംശീയ ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ ജീവനക്കാരി

 


ADVERTISEMENT


ന്യൂയോര്‍ക്: (www.kvartha.com 02.02.2022) ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ ടെസ്‌ലക്കെതിരെ ഗുരുതരമായ വംശീയ ആരോപണങ്ങളുമായി മുന്‍ ജീവനക്കാരി. ടെസ്‌ലയിലെ വെളുത്തവര്‍ഗക്കാരനായ സഹപ്രവര്‍ത്തകന്‍ വംശീയമായി  അധിക്ഷേപിച്ചതായും ശാരീരികമായി മര്‍ദിച്ചതായും കറുത്ത വര്‍ഗക്കാരിയായ കെയ്ലന്‍ ബാര്‍കര്‍ പറയുന്നു. 
Aster mims 04/11/2022

എന്നാല്‍ ഈ സംഭവങ്ങളെക്കുറിച്ച് ടെസ്‌ലയിലെ തന്റെ സൂപെര്‍വൈസര്‍മാരോട് പരാതിപ്പെട്ടെങ്കിലും വിഷയം ഉന്നയിച്ച് ആഴ്ചകള്‍ക്കുശേഷം തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും ബാര്‍കര്‍ ആരോപിച്ചു. പിന്നാലെ സ്വവര്‍ഗാനുരാഗിയായ തനിക്ക് ലൈംഗികസ്വത്വത്തിന്റെയും വംശീയതയുടെയും പേരില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കെയ്ലന്‍ ടെസ്‌ലക്കെതിരെ പരാതിപ്പെട്ടിരിക്കുകയാണ്.

'ലൈംഗികസ്വത്വത്തിന്റെയും വംശീയതയുടെയും പേരില്‍ പീഡനങ്ങള്‍ നേരിട്ടു'; ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ ടെസ്‌ലക്കെതിരെ ഗുരുതരമായ വംശീയ ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ ജീവനക്കാരി


അതേസമയം, വംശീയ അധിക്ഷേപത്തിന്റെ പേരില്‍ നേരത്തെയും ടെസ്ല നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലെല്ലാം ആരോപണങ്ങള്‍ നിഷേധിച്ച ടെസ്‌ല ഈ പ്രശ്‌നത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഫോര്‍ഡ്, ജെനറല്‍ മോടോഴ്‌സ് പോലുള്ള മറ്റ് വലിയ ഓടോമോടീവ് ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി ടെസ്‌ലയിലെ തൊഴില്‍ സാഹചര്യം മോശമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Keywords:  News, World, International, New York, Complaint, Labours, Tesla now in racism row as Black, gay worker levels serious charges
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia