S Jaishankar | എല്ലാ രൂപത്തിലുമുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്ന് എസ് ജയശങ്കര്‍; പ്രസ്താവന പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ സാന്നിധ്യത്തില്‍

 


ന്യൂഡെല്‍ഹി:(www.kvartha.com) തീവ്രവാദത്തിന്റെ ഭീഷണി അനിയന്ത്രിതമായി തുടരുകയാണെന്നും അതിര്‍ത്തി കടന്നുള്ള ഭീകരത ഉള്‍പ്പെടെ അതിന്റെ എല്ലാ രൂപങ്ങളും പ്രകടനങ്ങളും അവസാനിപ്പിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഗോവയില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍. എസ്സിഒയുടെ ആദ്യ ഇന്ത്യന്‍ പ്രസിഡന്‍സിയില്‍ ആതിഥ്യമരുളുന്നതില്‍ സന്തോഷമുണ്ടെന്ന് എസ് ജയശങ്കര്‍ പറഞ്ഞു.
              
S Jaishankar | എല്ലാ രൂപത്തിലുമുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്ന് എസ് ജയശങ്കര്‍; പ്രസ്താവന പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ സാന്നിധ്യത്തില്‍

എസ്സിഒ പ്രസിഡന്‍സിക്ക് കീഴില്‍, 15 മന്ത്രിതല യോഗങ്ങള്‍ ഉള്‍പ്പെടെ 100-ലധികം മീറ്റിംഗുകളും ഇവന്റുകളും വിജയകരമായി പൂര്‍ത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈന, പാകിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, മറ്റ് അംഗരാജ്യങ്ങളില്‍ നിന്നുള്ള വിദേശ പ്രതിനിധികള്‍ക്ക് എസ്സിഒയുടെ ആദ്യ ഇന്ത്യന്‍ പ്രസിഡന്‍സിക്ക് കീഴില്‍ ആതിഥേയത്വം വഹിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി, ചൈനയുടെ ക്വിന്‍ ഗാങ്, റഷ്യയുടെ സെര്‍ജി ലാവ്‌റോവ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ഇംഗ്ലീഷ് സംസാരിക്കുന്ന അംഗരാജ്യങ്ങളുമായി ആഴത്തിലുള്ള ഇടപഴകല്‍ സാധ്യമാക്കുന്നതിന് ഇംഗ്ലീഷിനെ എസ്സിഒയുടെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയാക്കണമെന്നും ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തെ പിന്തുണയ്ക്കാനും ജയശങ്കര്‍ അംഗരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. അഫ്ഗാനിസ്ഥാന്‍ വിഷയത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, മാനുഷിക സഹായം നല്‍കുകയും രാജ്യത്തെ സര്‍ക്കാര്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ ജനതയുടെ ക്ഷേമത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ഭീകരവാദവും ഭീകര പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ഫണ്ട് ഉപയോകം ഒരു വ്യത്യാസവുമില്ലാതെ തടയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങളുടെ വീക്ഷണം പൊതുവെ സുസ്ഥിരമാണ്' എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ് ഊന്നിപ്പറഞ്ഞു.

Keywords: National News, Jaishankar News, SCO Meet, Malayalam News, Government of India, 'Terrorism must be stopped in all its forms': S Jaishankar talks at SCO meet.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia