Pope Francis | 'ഇത് യുദ്ധമല്ല, ഭീകരവാദമാണ്'; ഇസ്രാഈല്‍-ഹമാസ് സംഘര്‍ഷം 'യുദ്ധത്തിനപ്പുറം' പോയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Nov 22, 2023, 19:33 IST
വത്തിക്കാന്‍ സിറ്റി: (KVARTHA) ഇസ്രാഈല്‍-ഹമാസ് സംഘര്‍ഷം യുദ്ധത്തിനപ്പുറം ഭീകരവാദമായി മാറിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇരുവശത്തും ആളുകള്‍ കഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രതിവാര പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
കുടുംബമായി ഗസ്സയില്‍ താമസിക്കുന്നവരായും ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കളുമായും മാര്‍പാപ്പ
പ്രത്യേകം കൂടിക്കാഴ്ച നടത്തി. സമാധാനത്തിനായി മുന്നോട്ട് പോകാമെന്നും എല്ലാവരോടും പ്രാര്‍ഥിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഖത്വറിന്റെ മധ്യസ്ഥതയില്‍ ഇസ്രാഈലും ഹമാസും നാല് ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മാര്‍പാപ്പയുടെ കൂടിക്കാഴ്ചകളും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും പുറത്തുവന്നത്. 5,600 കുട്ടികള്‍ ഉള്‍പ്പെടെ 14,100-ലധികം ആളുകള്‍ ഗസ്സയില്‍ ഇതുവരെ ഇസ്രാഈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രാഈലിനെതിരായ ഹമാസിന്റെ ആക്രമണത്തില്‍ 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്.

Keywords: Hamas, Israel, Gaza, Pope Francis, World News, Malayalam News, Israel Palestine War, Israel Hamas War, 'Terrorism': Israel-Hamas conflict has gone 'beyond war' says Pope Francis.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.