SWISS-TOWER 24/07/2023

ഇന്ത്യന്‍ശാസ്ത്രജ്ഞ നിര്‍മിച്ച രക്തക്കുഴല്‍ പരീക്ഷണത്തിലൂടെ പത്ത് വയസുകാരി ജീവിതത്തിലേക്ക്‌

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്ത്യന്‍ശാസ്ത്രജ്ഞ നിര്‍മിച്ച രക്തക്കുഴല്‍ പരീക്ഷണത്തിലൂടെ പത്ത് വയസുകാരി ജീവിതത്തിലേക്ക്‌
ലണ്ടന്‍: വിത്തുകോശങ്ങള്‍ ലാബില്‍ വളര്‍ത്തിയെടുത്ത് രക്തക്കുഴല്‍ വികസിപ്പിച്ചെടുത്ത് പത്ത് വയസുകാരി ഇനി ജീവിതത്തിലേക്ക്. വിജയകരമായ പരീക്ഷണത്തിലൂടെയാണ് രക്തകുഴല്‍ തുന്നിപിടിപ്പിച്ചത്. ഈ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യക്കാരിയും സ്വീഡനിലെ ഗോഥന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകസംഘത്തിന്റെ മേധാവിയുമായ പ്രൊഫ. സുചിത്ര സുമിത്രന്‍ ആണ്.

ഇതാദ്യമായാണ് പ്രധാന രക്തക്കുഴല്‍ മനുഷ്യശരീരത്തില്‍ മാറ്റിവെക്കുന്നത്. മനുഷ്യാവയവങ്ങള്‍ ഗവേഷണശാലയില്‍ നിര്‍മിക്കുന്നതിന് മുന്നോടിയാണ് ഈ വിജയമെന്ന് പ്രൊഫ. സുചിത്ര പറഞ്ഞു. ഡയാലിസിസും ബൈപാസ് സര്‍ജറിയും ആവശ്യമായ രോഗികള്‍ക്ക് ഭാവിയില്‍ പ്രതീക്ഷ നല്‍കുന്ന പരീക്ഷണമാണെന്നും പ്രൊഫ കൂട്ടിച്ചേര്‍ത്തു.


വയറില്‍ നിന്നും പ്ലീഹയില്‍നിന്നും കരളിലേക്ക് രക്തം കൊണ്ടുപോകുന്ന പ്രധാന സിരയാണ് മാറ്റിവെച്ചത്. മരിച്ച ഒരാളുടെ ധമനി എടുത്ത് അതില്‍നിന്ന് കോശങ്ങള്‍ മാറ്റി രോഗിയുടെ വിത്തുകോശങ്ങള്‍ നിക്ഷേപിച്ച് വളര്‍ത്തുകയായിരുന്നു. ഇങ്ങനെ ലാബില്‍ തയ്യാറാക്കിയ സിരയാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മാറ്റിവെച്ചത്.രക്തക്കുഴല്‍ മാറ്റിവെച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചുവരുന്നതായും ഗവേഷകര്‍ അറിയിച്ചു.

Keywords: London, Girl, Artificial artillery, Prof. Suchithra 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia