Gaza | 50 ഇസ്രാഈലി ബന്ദികൾക്ക് പകരമായി 150 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും; ഗസ്സയിൽ 4 ദിവസത്തെ വെടിനിർത്തലും; ഹമാസും ഇസ്രാഈലും തമ്മിലുള്ള കരാറിനെ കുറിച്ച് കൂടുതൽ അറിയാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടെൽ അവീവ്: (KVARTHA) ഇസ്രാഈൽ ബന്ദികളെ സംബന്ധിച്ച് ഹമാസുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും ഒക്ടോബർ ഏഴ് മുതൽ ഹമാസിന്റെ കസ്റ്റഡിയിൽ കഴിയുന്ന 50 ഇസ്രാഈലി ബന്ദികളെ മോചിപ്പിക്കുമെന്നും അൽപം മുമ്പാണ് ഇസ്രാഈൽ പ്രഖ്യാപിച്ചത്. കൂടാതെ നാല് ദിവസത്തെ താൽക്കാലിക വെടിനിർത്തലും ഉണ്ടാകും.

Gaza | 50 ഇസ്രാഈലി ബന്ദികൾക്ക് പകരമായി 150 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും; ഗസ്സയിൽ 4 ദിവസത്തെ വെടിനിർത്തലും; ഹമാസും ഇസ്രാഈലും തമ്മിലുള്ള കരാറിനെ കുറിച്ച് കൂടുതൽ അറിയാം

50 ഇസ്രാഈലി ബന്ദികൾക്ക് പകരമായി ഇസ്രാഈൽ ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുമെന്ന് ഹമാസും ഇപ്പോൾ ഈ കരാറിനെ കുറിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. കരാർ പ്രകാരം, മാനുഷിക സഹായവും അവശ്യ മരുന്നുകളും ഇന്ധനവും അടങ്ങുന്ന നൂറുകണക്കിന് ട്രക്കുകൾക്ക് ഗസ്സയിലേക്ക് പ്രവേശിക്കാനാവും.

നാല് ദിവസത്തെ വെടിനിർത്തലിൽ ഇസ്രാഈൽ ആക്രമണം നടത്തുകയോ ആരെയും അറസ്റ്റ് ചെയ്യുകയോ ചെയ്യില്ലെന്നാണ് ഹമാസിന്റെ പ്രസ്താവന. നാല് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ സമയത്ത്, തെക്കൻ ഗസ്സയിലെ വ്യോമഗതാഗതം പൂർണമായും വടക്കൻ ഗസ്സയിൽ ഓരോ ദിവസവും പ്രാദേശിക സമയം രാവിലെ 1 മുതൽ വൈകുന്നേരം നാല് മണി വരെ വരെ ആറ് മണിക്കൂറും അടച്ചിടും. ഗസ്സയുടെ വ്യോമാതിർത്തി ഇസ്രാഈൽ നിയന്ത്രണത്തിലാണ്.

വിചാരണയോ കുറ്റപത്രമോ ഇല്ലാതെ തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന നിയമങ്ങളും സൈനിക ഉത്തരവുകളും അനുസരിച്ചാണ് മിക്ക ഫലസ്തീനികളെയും ഇസ്രാഈൽ തടവിലാക്കിയിരിക്കുന്നത്. ഒക്‌ടോബർ ഏഴിന് മുമ്പ് 5,200 ഫലസ്തീനികൾ ഇസ്രാഈൽ ജയിലുകളിൽ ഉണ്ടായിരുന്നു. അതിനുശേഷം, അധിനിവേശ വെസ്റ്റ് ബാങ്കിലും അധിനിവേശ കിഴക്കൻ ജറുസലേമിലുമുള്ള ദിവസേനയുള്ള റെയ്ഡുകളിൽ കുറഞ്ഞത് 3,000 ഫലസ്തീനികളെ ഇസ്രാഈൽ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.

അവരിൽ 145 പേർ കുട്ടികളും 95 പേർ സ്ത്രീകളും, 37 ഓളം പേർ മാധ്യമപ്രവർത്തകരുമാണെന്നാണ് വിവരം. ഒക്‌ടോബർ ഏഴിന് ഇസ്രാഈലിനെതിരായ ഹമാസ് ആക്രമണത്തിൽ 240 ഇസ്രാഈലികളെ ഹമാസ് ബന്ദികളാക്കിയിരുന്നു. ഇതിൽ നാല് ബന്ദികളെ മാത്രമാണ് ഇതുവരെ മോചിപ്പിച്ചത്. ഖത്വറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്.

Keywords: News, World, Hamas, Israel, Gaza, Lebanon, Custody, Medicines, Fuel, Trucks, Temporary Gaza truce agreed; 50 captives to be freed.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia