Accidental Death | ട്രൈപോഡ് എടുക്കാനുള്ള ശ്രമത്തിനിടെ ഇന്‍ഡ്യന്‍ വംശജയായ ഡോക്ടര്‍ക്ക് ഓസ്‌ട്രേലിയയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ദാരുണാന്ത്യം
Mar 10, 2024, 16:57 IST
ക്വീന്‍സ് ലാന്‍ഡ്: (KVARTHA) ഇന്‍ഡ്യന്‍ വംശജയായ യുവ ഡോക്ടര്‍ ഓസ്‌ട്രേലിയയില്‍ വെള്ളച്ചാട്ടത്തിലേക്ക് വീണ് മരിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍നിന്നുള്ള ഉജ്വല വെമുരു (23) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം മലകയറാന്‍ എത്തിയപ്പോഴാണ് സംഭവം.
ഗോള്‍ഡ് കോസ്റ്റിലെ ലാമിങ്ടണ്‍ നാഷനല്‍ പാര്‍കിലെ യാന്‍ബാകൂച്ചി വെള്ളച്ചാട്ടത്തിലാണ് ദാരുണ സംഭവം. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. കുന്നിന്‍ ചെരുവിലേക്ക് വീണ ട്രൈപോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 20 മീറ്റര്‍ താഴ്ചയിലെ വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് സുരക്ഷാ ഗാര്‍ഡുകള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ആറ് മണിക്കൂറുകള്‍ നീണ്ടു. ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

2023ല്‍ ഗോള്‍ഡ് കോസ്റ്റ് ബോണ്ട് സര്‍വകലാശാലയില്‍നിന്നാണ് ഉജ്വല എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ആന്ധ്രപ്രദേശില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരാണ് ഉജ്വലയുടെ മാതാപിതാക്കള്‍.
Keywords: News, World, World-News, Accident-News, Telugu Girl, Doctor, Falls, Waterfall, Trekking, Australia, Died, Andhra Pradesh, Yanbacoochie Falls, Lamington National Park, Telugu girl falls into waterfall while trekking in Australia, dies.A lady doctor from Andhra Pradesh died in an accident while trekking in Australia. Vemuru Ujvala (23), a native of Krishna district, who was practising at a hospital in Brisbane, died after falling into a gorge while trekking with friends. pic.twitter.com/9mrN7aARv9
— IANS (@ians_india) March 9, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.