മൂന്നു വയസ്സുകാരന്‍ കട്ടിലില്‍ ചാടി കളിച്ചതിന് രണ്ടാനച്ഛന്‍ വെടിവെച്ചുകൊന്നു

 


ADVERTISEMENT

ടെക്‌സസ്: (www.kvartha.com 21.05.2016) കട്ടിലില്‍ കിടന്ന് തുടര്‍ച്ചയായി ചാടിക്കളിച്ചതിന് മൂന്നു വയസ്സുള്ള മകനെ പതിനെട്ടുകാരനായ രണ്ടാനച്ഛന്‍ വെടിവെച്ചുകൊന്നു. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം.

അപകടം നടക്കുമ്പോള്‍ ഒക്ക്‌ലഹോമയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ജോര്‍ജും കൊല്ലപ്പെട്ട മകനും തനിച്ചായിരുന്നു. കട്ടിലില്‍ കിടന്ന് ചാടിയ ഡൊമിനിക്കിനോട് ചാട്ടം നിര്‍ത്താന്‍ ജോര്‍ജ് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാല്‍, അനുസരിക്കാന്‍ കൂട്ടാക്കാത്ത ഡൊമിനിക് ചാട്ടം നിര്‍ത്തിയില്ല. ഇതില്‍ പ്രകോപിതനായ ജോര്‍ജ് കുട്ടിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

ശബ്ദംകേട്ട് സമീപത്തെ അപ്പാര്‍ട്ടുമെന്റില്‍ നിന്നും ഓടിയെത്തിയവര്‍ തലയ്ക്ക് വെടിയേറ്റ് കട്ടിലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലുള്ള ഡൊമിനിക്കിനെയാണ് കണ്ടത്. തുടര്‍ന്ന് എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ ആമ്പുലന്‍സ് സ്ഥലത്തെത്തി ഡൊമിനികിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ജോര്‍ജിനെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.
മൂന്നു വയസ്സുകാരന്‍ കട്ടിലില്‍ ചാടി കളിച്ചതിന് രണ്ടാനച്ഛന്‍ വെടിവെച്ചുകൊന്നു

Keywords: Father, Son, Child, Killed, Shoot Out, Shoot daed, America, World, Step father, Bed, Jump.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia