Teacher's Day | അറിവിലൂടെ വെളിച്ചം പകർന്ന ഗുരുനാഥന്മാർക്ക് ആദരവുമായി രാജ്യമെങ്ങും അധ്യാപക ദിനം ആചരിക്കുന്നു; ചരിത്രമറിയാം

 


ന്യൂഡെൽഹി: (www.kvartha.com) ബ്ലാക് ബോർഡിനും അപ്പുറമുള്ള വലിയ ലോകത്തെ കാണിച്ചുതന്ന അധ്യാപകർക്ക് ആദരവുമായി തിങ്കളാഴ്ച രാജ്യമെങ്ങും അധ്യാപക ദിനം ആചരിക്കുന്നു. എല്ലാ വർഷവും സെപ്റ്റംബർ അഞ്ചിനാണ്ന അധ്യാപക ദിനം ആചരിക്കുന്നത്. അധ്യാപകർക്ക് ഈ ദിവസം ആദരവും അർപിക്കുന്നു. ഗുരുവിന് ഗുരുദക്ഷിണ നൽകി ശിഷ്യന്മാർ അനുഗ്രഹവും സ്വീകരിക്കുന്നു. ഇൻഡ്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അധ്യാപക ദിനം ആചരിക്കുന്നത്.

                          
Teacher's Day | അറിവിലൂടെ വെളിച്ചം പകർന്ന ഗുരുനാഥന്മാർക്ക് ആദരവുമായി രാജ്യമെങ്ങും അധ്യാപക ദിനം ആചരിക്കുന്നു; ചരിത്രമറിയാം




ചരിത്രം

വർഷം 1954. ഡോ. സർവേപ്പള്ളി രാധാകൃഷ്ണന് ഭാരതരത്‌ന ലഭിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തുക്കളും വിദ്യാർഥികളും അദ്ദേഹത്തെ സന്ദർശിച്ചു. ഈ അവസരത്തിൽ ഡോ.സർവേപ്പള്ളി രാധാകൃഷ്ണനോട് തന്റെ ജന്മദിനം ആഘോഷിക്കാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനത്തിന് അധ്യാപകരെ ആദരിച്ചുകൊണ്ട് ജന്മദിനം ആഘോഷിക്കാനായിരുന്നു അദ്ദേഹത്തിൻറെ ഉപദേശം..

തുടർന്ന് എല്ലാ വർഷവും സെപ്റ്റംബർ അഞ്ചിന് അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച് അധ്യാപക ദിനം ആചരിക്കുന്നു. ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ തന്റെ ജീവിതത്തിന്റെ 40 വർഷവും അധ്യാപകനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്. 1975 ഏപ്രിൽ 17-ന് അദ്ദേഹം അന്തരിച്ചു.


* ലോകത്തിലെ പല രാജ്യങ്ങളിലും ഒക്ടോബർ അഞ്ചിന് അധ്യാപക ദിനം                 ആഘോഷിക്കുന്നു.

* അമേരികയിൽ മെയ് ആദ്യവാരം ചൊവ്വാഴ്ചയാണ് അധ്യാപകദിനം.

* ജനുവരി 16 നാണ് തായ്‌ലൻഡിൽ അധ്യാപക ദിനം.

* ഇറാനിൽ മെയ് രണ്ടിന് അധ്യാപക ദിനം ആഘോഷിക്കുന്നു.

* തുർക്കിയിൽ നവംബർ 24 നാണ് അധ്യാപക ദിനം.

Keywords: Teacher's Day: History, Importance, News, Newdelhi, Top-Headlines, Latest-News, Teachers, America, World, Celebration, Turkey, Iran, Thailand, Teachers-Day, President, Dr. Radhakrishnan.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia