3,000 വര്‍ഷത്തിനുശേഷം ടാസ്മാനിയന്‍ ഡെവിള്‍സ് ജനിച്ചു; അത്ഭുതത്തോടെ ലോകം
May 30, 2021, 21:59 IST
മെല്‍ബണ്‍: (www.kvartha.com 30.05.2021) സിഡ്നിയുടെ വടക്കുഭാഗത്തുള്ള ന്യൂ സൗത്ത് വെയില്‍സിലെ 988 ഏകെര്‍ ബാരിംഗ്ടണ്‍ ടോപ്സിലെ ഒരു വൈല്‍ഡ് സാങ്ച്വറിയില്‍ 3,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്് ഇവിടെ ഇല്ലാതായ ടാസ്‌മേനിയന്‍ ഡെവിളിന്റെ ഒരു കൂട്ടം ജനിച്ചിരിക്കുന്നു.
ഓസ്ട്രേലിയയിലെ പ്രധാന ഭൂപ്രദേശത്ത് ടാസ്‌മേനിയന്‍ ഡെവിളുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംരക്ഷണ ഗ്രൂപായ ഓസ്ട്രേലിയന്‍ എന്‍ജിഒ ഓസി ആര്‍ക്കാണ് ഈ പദ്ധതി നടത്തുന്നത്.
ടാസ്‌മേനിയന്‍ ഡെവിളിന്റെ എണ്ണം സുസ്ഥിരമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയയിലെ പ്രധാന ഭൂപ്രദേശത്തേക്ക് ഇവയെ തിരികെ എത്തിക്കാനായി 10 വര്‍ഷമായി തങ്ങള്‍ അശ്രാന്ത പരിശ്രമം നടത്തുകയാണ് എന്ന് ഓസീ ആര്‍ക് പ്രസിഡണ്ട് ടിം ഫോള്‍ക്‌നര്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ മാംസഭോജിയായ മാര്‍സുപിയലുകളാണ് ടാസ്മാനിയന്‍ ഡെവിള്‍സ്. ഇതിനര്‍ത്ഥം അവയുടെ പുനര്‍ അവതാരം വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവികളെ വേട്ടയാടുന്ന കാട്ടുപൂച്ചകളുടെയും കുറുക്കന്മാരുടെയും ജനസംഖ്യ നിയന്ത്രിക്കാന്‍ സഹായിക്കും. ഓസ്‌ട്രേലിയയിലെ ദ്വീപായ ടാസ്‌മേനിയയില്‍ മാത്രം കണ്ടുവരുന്ന മാംസഭോജിയായ ഒരു സഞ്ചിമൃഗമാണ് ടാസ്‌മേനിയന്‍ ഡെവിള്‍ എന്ന് അറിയപ്പെടുന്നത്. അതിശയിപ്പിക്കുന്ന വേഗതയും സ്ഥിരതയുമാണ് ഈ ഡെവിളുകളുടെ പ്രത്യേകത.
26 പൂര്‍ണ വളര്‍ച്ചയെത്തിയ ഇനങ്ങളെ 2020 -ന്റെ അവസാനത്തോടെ ഓസീ ആര്‍ക് ടീം ബാരിംഗ്ടണ്‍ ടോപ്പിലെ 400 ഹെക്ടറിലെ സംരക്ഷിത മേഖലയില്‍ എത്തിച്ചിരുന്നു. അതില്‍ ഏഴെണ്ണം പ്രത്യുല്‍പാദനത്തിനായുള്ള പെണ്‍ വര്‍ഗമായിരുന്നു. പൂച്ചകളില്‍ നിന്നും കുറുക്കന്‍മാരില്‍ നിന്നും ഇവയെ സംരക്ഷിക്കാനായി വൈദ്യുതവേലികള്‍ കെട്ടിത്തിരിച്ചിട്ടുണ്ടായിരുന്നു. ടാസ്‌മേനിയന്‍ ഡെവിളുകളെ സംരക്ഷിത മേഖലയിലേക്ക് വിട്ട് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഏഴ് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് അവ ജന്മം നല്‍കിയിരിക്കുകയാണ്. ഈ വര്‍ഷം ഇവയുടെ എണ്ണം ഇരുപത് വരെയെത്തുമെന്ന പ്രതീക്ഷയിലാണ് ഓസീ ആര്‍ക്കിലെ സംരക്ഷണ പ്രവര്‍ത്തകര്‍.
കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 90 ശതമാനം കുറവാണ് ടാസ്മാനിയന്‍ ഡെവിള്‍സിന്റെ എണ്ണത്തിലുണ്ടായത്.
വംശനാശം സംഭവിക്കുന്നവയുടെ ഗണത്തില്‍ പെടുത്തി റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ടാസ്‌മേനിയന്‍ ഡെവിളുകള്‍ വെറും 25,000 മാത്രമാണ് ഉണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു.
Keywords: Australia, News, World, Animals, President, month, Tasmanian devil, Tasmanian devils born on Australian mainland for first time in 3,000 years
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.