യുഎസില്‍ വിമാനാപകടത്തില്‍ 'ടാഴ്‌സണ്‍' നടന്‍ ഉള്‍പെടെ 7 പേര്‍ മരിച്ചു

 



വാഷിങ്ടണ്‍: (www.kvartha.com 31.05.2021) യുഎസില്‍ വിമാനാപകടത്തില്‍ 'ടാഴ്‌സണ്‍' ടിവി പരമ്പരയിലെ പ്രശസ്ത നടന്‍ ഉള്‍പെടെ 7 പേര്‍ മരിച്ചു. ക്രിസ്റ്റ്യന്‍ ഡയറ്റ് ഗുരുവും പ്രശസ്ത റെംനന്റ് ഫെലോഷിപ് ചര്‍ച് സ്ഥാപക നേതാവുമായ ഗ്വന്‍ ഷാംബ്ലിന്‍ ലാറ, അവരുടെ ഭര്‍ത്താവും ടിവി പരമ്പരയായ 'ടാഴ്‌സണ്‍: ദ എപിക് അഡ്വഞ്ചേഴ്‌സി'ല്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ ജോ ലാറയും ഇതേ സഭയുടെ ഭാഗമായ മറ്റു അഞ്ചു പേരുമാണ് മരിച്ചത്. യുഎസിലെ ടെന്നസി തടാകത്തില്‍ വിമാനം തകര്‍ന്നു വീണാണ് അപകടം നടന്നത്. 

യുഎസില്‍ വിമാനാപകടത്തില്‍ 'ടാഴ്‌സണ്‍' നടന്‍ ഉള്‍പെടെ 7 പേര്‍ മരിച്ചു


ശരീര ഭാരം കുറച്ച് ദൈവവിശ്വാസം ഉയര്‍ത്താന്‍ പ്രത്യേക ഭക്ഷണ ക്രമം നിര്‍ദേശിച്ച് ജനപ്രിയയായിരുന്നു ഗ്വന്‍ ഷാംബ്ലിന്‍. 'വെയ് ഡൗണ്‍ ഡയറ്റ്' എന്ന പേരിലായിരുന്നു ഇവരുടെ ഭക്ഷണ ക്രമം അറിയപ്പെട്ടിരുന്നു.   ഫേ്‌ലാറിഡയിലെ പാം ബീച് വിമാനത്താവളം ലക്ഷ്യമിട്ട് പറന്ന കൊച്ചുയാത്ര വിമാനമായ സെസ്‌ന 501 ആണ് തകര്‍ന്നത്. യാത്രികരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുന്നു.

Keywords:  News, World, International, Entertainment, Plane, Death, Cine Actor, Dead Body, Tarzan Actor Joe Lara Among 7 Presumed Dead In US Plane Crash
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia