സൈനിക മേധാവിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകള്‍ ശവപറമ്പാകും: താലിബാന്‍

 


ഇസ്ലമാബാദ്: (www.kvartha.com 20.12.2014) പെഷാവര്‍ സൈനിക സ്‌കൂളിലെ കൂട്ടക്കുരുതിക്ക് ശേഷം പ്രധാനമന്ത്രി നവാസ് ശരീഫിന് താലിബാന്റെ താക്കീത്. പെഷവാര്‍ സംഭവത്തിനുശേഷം പാകിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി 2008 ന് ശേഷം പാകിസ്ഥാന്‍ വീണ്ടും വധശിക്ഷ നടപ്പാക്കാന്‍ തുടങ്ങുകയും തടവില്‍ കഴിഞ്ഞിരുന്ന രണ്ട് ഭീകരര്‍ക്ക് വധശിക്ഷ നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് താക്കീത് നല്‍കിക്കൊണ്ടുള്ള  കത്ത് നല്‍കിയിരിക്കുന്നത്. 132 ഓളം കുരുന്നുകളെ കൂട്ടക്കൊല ചെയ്ത തങ്ങള്‍, രാഷ്ട്രീയക്കാരുടെ മക്കളെയും കൊല്ലുമെന്നാണ് തഹ് രികെ ഇ താലിബാന്‍ കത്തിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നവാസ് ശരീഫിന്റെ കുടുംബം ഉള്‍പ്പെടെ, രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും മക്കളെ  കൊലപ്പെടുത്തുമെന്നാണ് തഹ് രികെ ഇ താലിബാന്‍ നേതാവ് മുല്ല ഫസലുള്ളയുടെ വിശ്വസ്തനായ മുഹമ്മദ് ഖരാസാനി എഴുതിയ കത്തില്‍ പറയുന്നത്. അതേസമയം കത്തിന്റെ വിശ്വാസ്യത പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സൈനിക മേധാവിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകള്‍ ശവപറമ്പാകും: താലിബാന്‍വിദ്യാര്‍ത്ഥികളും ജീവനക്കാരുമടക്കം 146 ഓളം പേരെ  കൂട്ടക്കൊല ചെയ്ത സംഭവത്തെ കത്തിലൂടെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. പാകിസ്ഥാന്റെ തടവില്‍ കഴിയുന്ന ഭീകരരെ വധിക്കുന്ന പക്ഷം പ്രമുഖരുടെ കുട്ടികളെ കൊന്ന് തങ്ങള്‍ പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

കത്ത് ലഭിച്ച സാഹചര്യത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍ തങ്ങളെയോ സംഘടനയെയോ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ കുട്ടികളെ ഞങ്ങള്‍ ലക്ഷ്യം വെക്കും. സൈനിക മേധാവിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകള്‍ ശവപറമ്പാകുമെന്നും കത്തിലൂടെ  ചൂണ്ടിക്കാട്ടുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സ്വര്‍ണം കടത്താന്‍ ശ്രമിച്ച മുബൈ സ്വദേശിനിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടി കൂടി
Keywords:  Taliban Threatens to Kill Nawaz Sharif's Family, Children of Politicians, Pakistan, Islamabad, Jail, Prime Minister, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia