കാബൂളിലെ എംബസി തുറക്കാൻ ഇൻഡ്യയോട് ആവശ്യപ്പെട്ട് താലിബാൻ; ദാഇശിൽ ചേർന്നവർ തിരിച്ചെത്തുന്നത് തടയാൻ ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 02.09.2021) കാബൂളിലെ എംബസി തുറക്കാൻ ഇൻഡ്യയോട് ആവശ്യപ്പെട്ട് താലിബാൻ. ഇൻഡ്യയുടെ നിർമാണപ്രവർത്തനങ്ങൾ തുടരണമെന്ന നിർദേശവും താലിബാൻ മുന്നോട്ട് വച്ചു.

അഫ്ഗാനിസ്താനിൽ സ്ഥിതി സങ്കീർണമായപ്പോൾ ഇൻഡ്യ ആദ്യം നാല് കോൺസുലേറ്റുകൾ അടച്ചിരുന്നു. പിന്നീട് ഓഗസ്റ്റ് 17 ന് കാബൂളിലെ എംബസിയും അടച്ച് ഉദ്യോഗസ്ഥരെ തിരികെ എത്തിക്കുകയായിരുന്നു.
അതേസമയം അഫ്ഗാനിസ്താനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി ഇൻഡ്യ അറിയിച്ചിട്ടില്ല.
Aster mims 04/11/2022

കാബൂളിലെ എംബസി തുറക്കാൻ ഇൻഡ്യയോട് ആവശ്യപ്പെട്ട് താലിബാൻ; ദാഇശിൽ ചേർന്നവർ തിരിച്ചെത്തുന്നത് തടയാൻ ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

ദോഹയിൽ നടന്ന ചർചയ്ക്ക് പിന്നാലെയാണ് കാബൂളിലെ ഇൻഡ്യൻ എംബസി തുറക്കണമെന്ന നിർദേശം താലിബാൻ നല്‍കിയത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാൽ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാൻ ഉറപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ താലിബാന്റെ നിർദേശത്തോട് ഇൻഡ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ അഫ്ഗാനിസ്താനിൽ ദാഇശിൽ ചേർന്ന 25 ഇൻഡ്യക്കാരിൽ ജീവിച്ചിരിക്കുന്നവർ മടങ്ങാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നല്‍കി. തുറുമുഖങ്ങൾക്കും നേപ്പാൾ അതിർത്തിയിലെ ചെക് പോസ്റ്റുകൾക്കും മുന്നറിയിപ്പ് നല്‍കിയെന്നാണ് സൂചന.

Keywords:  News, New Delhi, Afghanistan, World, India, Embassy, Top-Headlines, Taliban, Taliban sending a message to India to keep embassy open.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia