കാബൂള്‍: സെക്‌സ് ചിത്രങ്ങളിലൂടെ വിവാദ നായകനായ ഹാരി രാജകുമാരന് വധഭീഷണി. ബ്രിട്ടീഷ് കിരീടാവകാശിയും പ്രിന്‍സ് വില്യമിന്റെ സഹോദരനുമായ ഹാരി രാജകുമാരനെ തട്ടിക്കൊണ്ടു പോയി വധിക്കുമെന്ന് അഫ്ഗാന്‍ താലിബാന്റെ ഭീഷണി. താലിബാനെതിരായ നാറ്റോ ആക്രമണത്തിന്റെ പരിശീലനത്തിനുള്ള ഭാഗമായി കഴിഞ്ഞ ദിവസം ഹാരി രാജകുമാരന്‍ അഫ്ഗാനിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് താലിബാന്റെ വധഭീഷണി.
ഹാരിയെ തട്ടിക്കൊണ്ടുപോയി വധിക്കുന്നതിന് ഏതു തരത്തിലുള്ള ശ്രമവും ഞങ്ങള്‍ നടത്തും. അതിനെ തടയാന്‍ ആര്‍ക്കുമാവില്ല- താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് അജ്ഞാത കേന്ദ്രത്തിലിരുന്ന് ഫോണിലൂടെ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. സൈന്യത്തില്‍ ക്യാപ്റ്റനായിരുന്ന ഹാരി 2008ല്‍ അഫ്ഗാനില്‍ ഗ്രൗണ്ട് എയര്‍ കണ്‍ട്രോളറായി സേവനമനുഷ്ഠിച്ചിരുന്നു.
SUMMARY: Taliban on Monday threatened to kill Britain’s Prince Harry, who is serving a fresh deployment in Afghanistan as an Apache attack helicopter pilot, four years after his previous battle stint in the war-torn country was cut short over similar threats.
Keywords: Prince Harry, Taliban attack, apache helicopter pilot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.