പഞ്ച്ശീറും പൂർണമായി കീഴടക്കി താലിബാൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാബൂൾ: (www.kvartha.com 06.09.2021) അഫ്ഗാനിസ്താൻ ഭരണം പിടിച്ചെടുത്ത് 20 ദിവസം പിന്നിട്ടിട്ടും കീഴടങ്ങാതിരുന്ന പഞ്ച്ശീർ താഴ്‌വരയിലെ പ്രതിരോധ സേനയെ കീഴടക്കിയതായി താലിബാൻ. അഫ്ഗാനിസ്താനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായ പഞ്ച്ശീർ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞതായാണ് റിപോർട്.

ദിവസങ്ങൾ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ പഞ്ച്ശീറിൻ്റെ തലസ്ഥാനമായ ഖസാറകിൽ താലിബാൻ പ്രവേശിച്ചതായാണ് സൂചന. ഖസാറകിനോട് ചേർന്നുള്ള റുഖ ജില്ലാ കേന്ദ്രവും പൊലീസ് ആസ്ഥാനവും താലിബാൻ നിയന്ത്രണത്തിലായെന്നാണ് വാർത്താ ഏജൻസികൾ റിപോർട് ചെയ്യുന്നത്.

പഞ്ച്ശീറും പൂർണമായി കീഴടക്കി താലിബാൻ

 പഞ്ച്ശീർ പ്രവിശ്യാ ഗവര്‍ണറുടെ ഓഫീസിന് മുന്നില്‍ താലിബാന്‍ നേതാക്കൾ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. താലിബാന് കിട്ടാക്കനിയായി നിലനിന്നിരുന്ന പഞ്ച്ശിര്‍ പ്രവിശ്യ പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് താലിബാന്‍ പിടിച്ചെടുത്തതെന്നാണ് റിപോർടുകൾ.

Aster mims 04/11/2022
പഞ്ച്ശീറിലെ വിജയത്തോടെ രാജ്യം പൂർണമായും താലിബാൻ നിയന്ത്രണത്തിലേക്ക് വരികയും യുദ്ധം പൂർണമായി അവസാനിക്കുകയുമാണ് - താലിബാൻ വക്താവിനെ ഉദ്ധരിച്ച് ബിബിസി റിപോർട് ചെയ്തു. അതേസമയം പഞ്ച്ശീർ താലിബാൻ പിടിച്ചെടുത്തെന്ന വാർത്ത പ്രതിരോധസേന നിഷേധിച്ചു.

നിരവധി നാശനഷ്ടമുണ്ടായെങ്കിലും സർകാരുണ്ടാക്കുന്നതിന് മുന്‍പ് പഞ്ച്ശീർ പിടിച്ചെടുക്കാനായത് താലിബാന് വലിയ നേട്ടമാണ്.


Keywords: Afghanistan, News, World, Report, Police men, Government, BBC, Taliban completely conquered Panjshir.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia