Military Chopper | നവവധുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കമാന്‍ഡര്‍ സൈനിക ഹെലികോപ്റ്റര്‍ ഉപയോഗിച്ചതായി ആരോപണം; പ്രതിഷേധം
Jul 5, 2022, 14:42 IST
കാബൂള്‍: (www.kvartha.com) നവവധുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കമാന്‍ഡര്‍ സൈനിക ഹെലികോപ്റ്റര്‍ ഉപയോഗിച്ചതായി ആരോപണം. ഒരു താലിബാന്‍ കമാന്‍ഡറാണ് ആരോപണവിധേയന്‍. കിഴക്കന്‍ അഫ്ഗാനിസ്താനിലെ ഖോസ്ത് പ്രവിശ്യയിലേക്കാണ് നവവധുവുമായി വിമാനം പറന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ഹഖാനി ശൃംഖലയുടെ കമാന്‍ഡറായി അദ്ദേഹം ഖോസ്തിലാണ് താമസിക്കുന്നതെന്നും ഭാര്യയുടെ വീട് ബാര്‍കി ബരാക് ജില്ലയിലാണെന്നും അഫ്ഗാനിസ്താന്‍ മാധ്യമമായ ഖാമ പ്രസ് റിപോര്‍ട് ചെയ്തു. ഭാര്യയെ സൈനിക ഹെലികോപ്റ്ററില്‍ കൂട്ടിക്കൊണ്ടുപോകുന്നതിന്റെയും, ഒരു വീടിന് സമീപം ഇറക്കുന്നതിന്റെയും ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണെന്നും വിവാഹത്തിന് മെഹറായി ഒരു കോടി 20 ലക്ഷം രൂപ ഈ കമാന്‍ഡര്‍ ഭാര്യാപിതാവിന് നല്‍കിയതായും റിപോര്‍ടില്‍ പറയുന്നു.
സാമൂഹ്യമാധ്യമത്തില്‍ ഇതിന്റെ വീഡിയോ വൈറലായതോടെ ആളുകള്‍ വിമര്‍ശനവുമായി മുന്നോട്ട് വന്നു. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചു. പൊതുസ്വത്ത് ദുരുപയോഗം ചെയ്യുന്ന നടപടിയാണിതെന്ന് ജനങ്ങള്‍ ശക്തമായി അപലപിച്ചു.
എന്നാല്‍, കമാന്‍ഡറെ കുറിച്ചുള്ള ഈ ആരോപങ്ങള്‍ എല്ലാം തെറ്റാണെന്ന് താലിബാന്‍ ഡെപ്യൂടി വക്താവ് ഖാരി യൂസഫ് അഹ് മദി വാദിച്ചു. ഇതെല്ലാം ശത്രുക്കളുടെ ദുഷ്പ്രചരണമാണെന്നും യൂസഫ് പറഞ്ഞു. താലിബാനി കമാന്‍ഡര്‍ അനധികൃതമായി സൈനിക ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്ന ആരോപണം ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.