ചുവട് മാറ്റി താലിബാൻ; ഗ്രാമങ്ങളെ ഒഴിവാക്കി, നഗരങ്ങളിൽ ആക്രമണം ശക്തമാക്കി

 


കാബുൾ: (www.kvartha.com 05.08.2021) അഫ്‌ഗാനിസ്ഥാനിൽ ഗ്രാമങ്ങളെ ഒഴിവാക്കി നഗരങ്ങളിൽ ആക്രമണം ശക്തമാക്കി താലിബാൻ. യുഎസ് അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്നാണ് താലിബാൻ ആക്രമണ രീതിയിൽ മാറ്റം വരുത്തിയത്. യുഎസ് അടക്കമുള്ള വിദേശ ശക്തികൾ അഫ്‌ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങൽ പ്രഖ്യാപിച്ചതോടെയാണ് താലിബാൻ വീണ്ടും ആക്രമണം ശക്തമാക്കിയത്. ഇരുപത് വർഷമായി ആഭ്യന്തര കലാപങ്ങൾക്കും യുദ്ധങ്ങൾക്കും സാക്ഷിയായ രാജ്യമാണ് അഫ്ഗാൻ. 

ചുവട് മാറ്റി താലിബാൻ; ഗ്രാമങ്ങളെ ഒഴിവാക്കി, നഗരങ്ങളിൽ ആക്രമണം ശക്തമാക്കി

താലിബാൻ ആക്രമണം വർദ്ധിപ്പിച്ചതോടെ വ്യോമാക്രമണം ശക്തമാക്കുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുന്നതായാണ് റിപോർട്. കൂടാതെ ഹെൽമൻഡ് പ്രവിശ്യയുടെ തലസ്ഥാനമായ ലശ്കർ ഗാ, കാണ്ഡഹാർ എന്നിവിടങ്ങളിലും ഏറ്റുമുട്ടൽ രൂക്ഷമാണ്. 

ഹെറാത്‌, കാണ്ഡഹാർ, ലശ്കർ ഗാ എന്നീ നഗരങ്ങൾ കീഴടക്കാനാണ് താലിബാൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപോർട് ചെയ്തു. യുഎസ് പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ പിന്നെ താലിബാൻ എന്തിനാണ് ഉടമ്പടി പാലിക്കുന്നതെന്ന് താലിബാൻ തലവൻ മുല്ല യാകൂബ് ചോദിച്ചതായി കാണ്ഡഹാർ കമാന്റർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.  
കാണ്ഡഹാർ, ഹെറാത്‌, ഹെൽമൻഡ് എന്നിവിടങ്ങൾ പിടിച്ചടക്കിയ ശേഷം കുന്ദുസ്, ഖോസ്റ്റ്, മറ്റ് പ്രവിശ്യാ തലസ്ഥാനങ്ങൾ കീഴടക്കുകയാണ് താലിബാന്റെ ലക്ഷ്യം. 

അതേസമയം അഫ്‌ഗാനിസ്ഥാനിൽ ഗ്രാമപ്രദേശങ്ങൾ പിടിച്ചടക്കി അറം ഇസ്‌ലാമീക ശരീഅത് നിയമം നടപ്പിലാകുകയാണ് താലിബാന്റെ നയമെന്ന് താലിബാൻ ഇടനിലക്കാരൻ സുഹെയിൽ ശഹീൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് അഫ്‌ഗാനിൽ താലിബാൻ ആക്രമണങ്ങൾ ശക്തിപ്പെടുത്തിയത്. ഈ വർഷം സെപ്റ്റംബറോടെ അഫ്‌ഗാനിൽ നിന്നും യുഎസ് സൈന്യം പിൻവാങ്ങുമെന്ന യുഎസ് പ്രസിഡന്റ് ജൊ ബിഡന്റെ പ്രഖ്യാപനത്തിന് ശേഷമായിരുന്നു ഇത്. 

SUMMARY: The group has been waging a massive nationwide offensive since April when President Joe Biden announced troops would withdraw by September and as officials warned peace talks in Doha were failing to make substantive progress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia