കാബുൾ: (www.kvartha.com 12.08.2021) തന്ത്ര പ്രധാനമായ ഗസ്നി നഗരം പിടിച്ചടക്കി താലിബാൻ മുന്നേറ്റം. കാബുളിലേയ്ക്ക് 150 കിലൊ മീറ്റർ ദൂരം മാത്രമാണ് അഫ്ഗാൻ്റെ തലസ്ഥാന നഗരമായ കാബുളിലേയ്ക്ക് ഉള്ളത്. ഇതോടുകൂടി പത്ത് പ്രവിശ്യ തലസ്ഥാന നഗരികളാണ് താലിബാൻ്റെ കീഴിലായത്. കാബുളിനേയും കാണ്ഡഹാറിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാത കടന്നുപോകുന്ന നഗരങ്ങളിൽ ഒന്നാണ് ഗസ്നി.
ഗസ്നിയിലെ ഗവർണറുടെ ഓഫീസ്, പൊലിസ് ഹെഡ് ക്വർടേഴുസും ജയിലും ഇപ്പോൾ താലിബാൻ്റെ നിയന്ത്രണത്തിലാണെന്ന് പ്രവിശ്യ കൗൺസിൽ മേധാവി നസിർ അഹ്മദ് ഫഖിരി അറിയിച്ചു. നഗരത്തിൻ്റെ പല ഭാഗങ്ങളിലും ഏറ്റുമുട്ടൽ നടക്കുന്നുണ്ടെങ്കിലും തന്ത്രപ്രധാന പ്രദേശങ്ങൾ എല്ലാം താലിബാൻ കീഴടക്കി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലിബാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മേയ് മുതലാണ് താലിബാൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചടിക്കാൻ തുടങ്ങിയത്. അഫ്ഗാനിൽ നിന്നും യുഎസ് സൈന്യം പിന്മാറ്റം പൂർത്തിയാക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഇത്. ഇതുവരെ 95 ശതമാനം സൈനീകരും യുഎസിലേയ്ക്ക് മടങ്ങിക്കഴിഞ്ഞു. അഞ്ച് ശതമാനത്തോളം യുഎസ് സൈനീകരാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിലുള്ളത്.
കാണ്ഡഹാർ, ലഷ്കർ ഗർ, ഹെരാത് എന്നിവിടങ്ങളിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. കാണ്ഡഹാറിലെ ജയിൽ നിയന്ത്രണത്തിലാക്കിയെന്ന് താലിബാൻ കഴിഞ്ഞ ദിവസം അവകാശവാദം ഉന്നയിച്ചുവെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭ്യമായിട്ടില്ല.
SUMMARY: Fighting was also raging in Kandahar and Lashkar Gar -- pro-Taliban heartlands in the south -- as well as Herat in the west.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.