അഫ്‌ഗാൻ സർകാരിന്റെ മീഡിയ ഇൻഫർമേഷൻ സെന്റർ മേധാവിയെ താലിബാൻ വധിച്ചു
Aug 6, 2021, 21:15 IST
കാബുൾ: (www.kvartha.com 05.08.2021) അഫ്ഗാൻ സർക്കാരിന്റെ മീഡിയ ഇൻഫർമേഷൻ സെന്റർ മേധാവി ദഅവ ഖാൻ മനേപലിനെ താലിബാൻ വെടിവെച്ച് കൊന്നു. തങ്ങൾക്കെതിരായ വ്യോമാക്രമണം ശക്തിപ്പെടുത്തിയതിനാൽ മുതിർന്ന സർകാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിടുമെന്ന് താലിബാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. കാബൂളിൽ കനത്ത ഏറ്റുമുട്ടൽ നടക്കുകയാണ്. ഇതിനിടയിലാണ് വധം നടന്നിരിക്കുന്നത്. സർകാരിന് അനുകൂലമായി ശബ്ദമുയർത്തുന്നവരെ കൊന്ന് തള്ളുകയാണ് താലിബാന്റെ ലക്ഷ്യം.
അഫ്‌ഗാനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യുഎൻ സുരക്ഷ കൗൺസിൽ ന്യൂയോർക്കിൽ യോഗം ചേർന്ന് മണിക്കൂറുകൾക്ക് ഉള്ളിലാണ് കൊലപാതകം നടന്നത്. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവ് മിർവൈസ് സ്റ്റാനിക്‌സ്‌ഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
നിർഭാഗ്യവശാൽ, കാട്ടുഭീകരന്മാരായ തീവ്രവാദികൾ ഒരിക്കൽ കൂടി ഭീരുത്വം പ്രവർത്തിച്ചു. ദേശസ്നേഹിയായ അഫ്ഗാൻകാരനെ രക്തസാക്ഷിയാക്കി എന്നാണ് മിർവൈസ് പ്രതികരിച്ചത്.
കാബൂളിലെ മാധ്യമ പ്രവർത്തകർക്കിടയിൽ മേനപൽ പ്രശസ്തനായിരുന്നു. ചില സമയങ്ങളിൽ താലിബാനെ അദ്ദേഹം സോഷ്യൽ മീഡിയയിൽ ട്രോളുമായിരുന്നു.
മരണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്. മുജാഹിദ്ദീൻ നടത്തിയ പ്രത്യേക ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് മാധ്യമങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി ബിസ്മില്ല മൊഹമ്മദിക്കെതിരെ നടന്ന വധശ്രമത്തിൽ നിന്നും അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
SUMMARY: Menapal was popular in Kabul's tight-knit media community, and known for pillorying the Taliban on social media -- even jokingly at times.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.