Taiwan | തായ്വാനില്‍ പൗരന്മാര്‍ക്ക് ഇനി ഒരു വര്‍ഷം നിര്‍ബന്ധിത സൈനിക സേവനം; ചൈന ഭീഷണിക്കിടയില്‍ വന്‍ നീക്കം

 


തായ്പേയ്: (www.kvartha.com) തായ്വാന്‍ പൗരന്മാരുടെ നിര്‍ബന്ധിത സൈനിക സേവനം നാല് മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തി. തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൈനയില്‍ നിന്ന് രാജ്യത്തിന് ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ചൈനയില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ഭീഷണിയെ നേരിടാന്‍ തായ്വാന്‍ തയ്യാറെടുക്കുന്നതായി പ്രസിഡന്റ് അറിയിച്ചു.
            
Taiwan | തായ്വാനില്‍ പൗരന്മാര്‍ക്ക് ഇനി ഒരു വര്‍ഷം നിര്‍ബന്ധിത സൈനിക സേവനം; ചൈന ഭീഷണിക്കിടയില്‍ വന്‍ നീക്കം

തായ്വാന്‍ തങ്ങളുടേത് സ്വയംഭരണ പ്രദേശമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണ് തായ്വാന്‍ എന്നാണ് ചൈനയുടെ വാദം. യുഎസ് വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്വാന് പ്രാധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ച ചൈന 24 മണിക്കൂറിനിടെ തായ്വാന് നേരെ 71 യുദ്ധ വിമാനങ്ങളും ഏഴ് കപ്പലുകളും അയച്ചതായി തായ്വാന്‍ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ കീഴില്‍, അടുത്ത കാലത്തായി ചൈനയുടെ ഭീഷണി രൂക്ഷമായിട്ടുണ്ട്, കൂടാതെ റഷ്യയുടെ യുക്രൈന്‍ അധിനിവേശം തായ്വാന്റെ ആശങ്കകള്‍ വര്‍ധിപ്പിച്ചു. ഇപ്പോഴത്തെ നാല് മാസത്തെ സൈനിക സേവനം വേഗതയേറിയതും മാറിക്കൊണ്ടിരിക്കുന്നതുമായ സാഹചര്യം നേരിടാന്‍ പര്യാപ്തമല്ലെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Keywords:  Latest-News, World, Top-Headlines, Military, Army, Country, China, Threat, Taiwan extends mandatory military service to one year.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia