ദമസ്കസ്: (www.kvartha.com 18.07.2021) സിറിയൻ പ്രസിഡന്റായി ബശർ അസദ് അധികാരമേറ്റു. ഇത് നാലാം തവണയാണ് അസദ് പ്രസിഡന്റായി അധികാരമേൽക്കുന്നത്. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. പുരോഹിതന്മാർ, എം പിമാർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, സൈനീക ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ആഭ്യന്തര കലാപങ്ങളും സാമ്പത്തീക പ്രതിസന്ധിയും രൂക്ഷമായ സിറിയയിൽ ഏഴ് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി.
ബശർ അസദിനെ അട്ടിമറിക്കാൻ പാശ്ചാത്യശക്തികൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല. റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണ അസദിനുണ്ട്. സിറിയൻ ജനതയുടെ പകുതിയും യൂറോപ്യൻ രാജ്യങ്ങളിലും അയൽ രാജ്യങ്ങളിലും അഭയാർഥികളായി കഴിയുകയാണ്.
എൺപത് ശതമാനം സിറിയക്കാരും ദാരിദ്ര്യ രേഖയ്ക്ക് കീഴിലാണെന്നാണ് യു എന്നിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണം അസദിന്റെ ഏകാധിപത്യ ഭരണമാണെന്ന ആരോപണം ഉയർത്തുന്ന യു എസും യൂറോപ്യൻ സർക്കാരുകളും ആയുധവും പണവും നൽകി വിമതരെ സഹായിക്കുന്നുണ്ടെങ്കിലും പ്രവർത്തനങ്ങൾ ഫലം കണ്ടിട്ടില്ല. 2000 മുതൽ സിറിയയിൽ ആഭ്യന്തര യുദ്ധങ്ങൾ ശക്തമാണ്.
SUMMARY : Nearly half of Syria’s pre-war population is either displaced or living in neighbouring countries or Europe as refugees. The war has left nearly half a million killed, tens of thousands missing and devastated the infrastructure.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.