ഹൗള കൂട്ടക്കൊല: ലോകരാജ്യങ്ങള്‍ സിറിയന്‍ അംബാസഡര്‍മാരെ പുറത്താക്കി
May 30, 2012, 11:53 IST
ADVERTISEMENT
ADVERTISEMENT

പാരീസ്: നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ഹൗള കൂട്ടക്കൊലക്കെതിരെ ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധം ആളിക്കത്തി. തങ്ങളുടെ രാജ്യങ്ങളിലുള്ള സിറിയന്‍ അംബാസഡര്‍മാരെ പുറത്താക്കിയാണ് ലോകരാഷ്ട്രങ്ങള്‍ അവരുടെ പ്രതിഷേധം അറിയിച്ചത്. ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ സിറിയക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് യുഎന്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ആസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്പെയിന്‍, നെതര്‍ ലന്റ് തുടങ്ങിയ രാജ്യങ്ങളാണ് സിറിയന്‍ അംബാസഡര്‍മാരെ പുറത്താക്കിയത്. കഴിഞ്ഞ 15 മാസത്തെ പ്രക്ഷോഭത്തിനിടയില്‍ ഇത്രയും പ്രക്ഷോഭകര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.
Keywords: Paris, Murder, World, Syrian diplomats

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.