Coin | വീടുവൃത്തിയാക്കുന്നതിനിടെ ലഭിച്ചത് ലക്ഷങ്ങള്‍ വിലയുള്ള അമൂല്യ നാണയം; ഉടമയ്ക്ക് നല്‍കി മാതൃക കാട്ടി വീട്ടുജോലിക്കാരി; സമൂഹമാധ്യമങ്ങളില്‍ കയ്യടി

 


സിഡ് നി: (www.kvartha.com) സമൂഹ മാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരാറുണ്ട്. അതൊക്കെ ചര്‍ചയാകാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയാകുന്നത് ഒരു വീട്ടുജോലിക്കാരി വീടു വൃത്തിയാക്കുന്നതിനിടെ തനിക്ക് ലഭിച്ച ലക്ഷങ്ങള്‍ വിലവരുന്ന അമൂല്യ നാണയം ഉടമയ്ക്ക് നല്‍കി മാതൃകയായതാണ്.

ഓസ്‌ട്രേലിയയിലെ സിഡ്‌നി സ്വദേശിനിയായ ഷാര്‍ലറ്റ് ബൊസാങ്ക് എന്ന 20 കാരിയാണ് താന്‍ ജോലിക്ക് നില്‍ക്കുന്ന വീട്ടില്‍നിന്നും ലഭിച്ച ലക്ഷങ്ങള്‍ വിലമതിപ്പുള്ള പഴയ നാണയം ഉടമയ്ക്കു തിരികെ നല്‍കി മാതൃകയായിരിക്കുന്നത്.

Coin | വീടുവൃത്തിയാക്കുന്നതിനിടെ ലഭിച്ചത് ലക്ഷങ്ങള്‍ വിലയുള്ള അമൂല്യ നാണയം; ഉടമയ്ക്ക് നല്‍കി മാതൃക കാട്ടി വീട്ടുജോലിക്കാരി; സമൂഹമാധ്യമങ്ങളില്‍ കയ്യടി

ഓസ്‌ട്രേലിയയിലെ ഒരു വീട്ടില്‍ പാര്‍ട് ടൈമായി ജോലി ചെയ്യുകയാണ് ഷാര്‍ലറ്റ്. വീടിന്റെ തറ വൃത്തിയാക്കുന്നതിനിടെ കാര്‍പറ്റ് ഉയര്‍ത്തി നോക്കിയപ്പോഴാണ് പഴയ ഒരു നാണയം ഷാര്‍ലറ്റിന്റെ ശ്രദ്ധയില്‍പെടുന്നത്. 1930ലെ നാണയമായിരുന്നു അത്. നാണയം കണ്ടെത്തുന്ന സമയത്ത് വീട്ടുടമസ്ഥര്‍ അരികില്‍ ഉണ്ടായിരുന്നില്ല.

നാണയത്തെക്കുറിച്ച് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തിരഞ്ഞപ്പോഴാണ് അത് ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ളതാണെന്നും ലക്ഷങ്ങള്‍ വിലമതിപ്പുണ്ടെന്നും ഷാര്‍ലറ്റ് അറിയുന്നത്. എന്നാല്‍ അത് തന്റെ ഉടമസ്ഥതയിലുള്ളതല്ലാത്തതിനാല്‍ കൈവശം വയ്ക്കാതെ യഥാര്‍ഥ ഉടമയ്ക്ക് തന്നെ തിരിച്ചു നല്‍കുകയായിരുന്നു ഷാര്‍ലറ്റ്.

നാണയത്തിന്റെ വിലമതിപ്പിനെ പറ്റി തിരഞ്ഞപ്പോള്‍ 21 ലക്ഷം രൂപയ്ക്കു മുകളില്‍ ലഭിക്കുമെന്നാണ് കണ്ടെത്തിയത്. ഇത്രയും പഴക്കവും വിലമതിപ്പുമുള്ള ഒരു വസ്തു വീട്ടിലുണ്ടായിരുന്നു എന്ന് ഇക്കാലമത്രയും തിരിച്ചറിയാതെ പോയതിന്റെ അമ്പരപ്പിലാണ് വീട്ടുടമസ്ഥര്‍. 1929 നും 1939 നുമിടയിലെ സാമ്പത്തിക മാന്ദ്യകാലത്ത് 1930 ല്‍ ഓസ്‌ട്രേലിയയില്‍ ആകെ ഉണ്ടായിരുന്ന 1500 നാണയങ്ങളില്‍ ഒന്നായിരുന്നു കാര്‍പറ്റിനടിയില്‍ നിന്നും ഷാര്‍ലറ്റിന് ലഭിച്ചത്. നാണയത്തിന്റെ പ്രാധാന്യവും വിലമതിപ്പും കൂടാനുള്ള കാരണവും അതു തന്നെയാണ്.

ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 1930ലെ ഒരു നാണയം കഴിഞ്ഞവര്‍ഷം 50 ലക്ഷം രൂപയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. 2019 ലാകട്ടെ അത്തരം ഒന്ന് കൈമാറ്റം ചെയ്യപ്പെട്ടത് ഒന്‍പതര കോടി രൂപയ്ക്കാണ്. ജോലിക്ക് എത്തിയ വീട്ടില്‍ നിന്നും ഇത്തരം ഒരു നാണയം കണ്ടെത്തിയ വിവരം ഷാര്‍ലറ്റ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

അപ്രതീക്ഷിതമായി ലക്ഷങ്ങള്‍ കൈവരുമെന്ന് അറിഞ്ഞിട്ടും അത് സ്വന്തമാക്കാന്‍ ശ്രമിക്കാതെ ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കാന്‍ ഷാര്‍ലറ്റ് കാണിച്ച മനസ്സിനെ അഭിനന്ദിച്ചുകൊണ്ടാണ് ആളുകളുടെ പ്രതികരണം.

Keywords: Sydney Cleaner Finds Very Rare And Valuable 1930s Australian Penny Coin Under A Hoarder’s Home, Sidney, Australia, Social Media, Internet, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia