Schengen Visa | ജീവനക്കാര്‍ കുറവ്: ഇന്‍ഡ്യയില്‍ നിന്ന് ഷെങ്കന്‍ രാജ്യങ്ങളിലേക്കുള്ള വീസ അപേക്ഷകള്‍ക്ക് സ്വിസ് എംബസിയില്‍ ഒക്ടോബര്‍വരെ നിരോധനം

 


സൂറിക്: (www.kvartha.com) ഇന്‍ഡ്യന്‍ ടൂര്‍ ഗ്രൂപുകളുടെ ഷെങ്കന്‍ വീസ അപേക്ഷകള്‍ക്ക് സ്വിസ് എംബസിയില്‍ രണ്ട് മാസത്തേക്ക് നിരോധനം ഏര്‍പെടുത്തി. ഗ്രൂപ് ടൂറുകള്‍ക്കുള്ള ഷെങ്കന്‍ വീസ അപേക്ഷകള്‍ ഒക്ടോബര്‍ വരെ സ്വീകരിക്കില്ലെന്ന് ന്യൂഡെല്‍ഹിയിലെ സ്വിസ് എംബസി അറിയിച്ചു. എന്നാല്‍ വ്യക്തിഗത വീസ അപേക്ഷകള്‍ സമര്‍പിക്കുന്നതിന് നിരോധനമില്ല.

വീസ പ്രോസസിങ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവാണ് കാരണമായി പറയുന്നതെങ്കിലും വീസ ബ്‌ളാക് മാര്‍കറ്റിനെതിരെയുള്ള നടപടിയായും വ്യാഖ്യാനമുണ്ട്. വ്യക്തിഗത അപേക്ഷകളേക്കാള്‍, ഗ്രുപ് ടൂര്‍ വീസകള്‍ കൈകാര്യം ചെയ്യുന്നത് ശ്രമകരമെന്ന് വീസ പ്രോസസിങ്ങിന് ചുമതലപ്പെട്ടവരും വ്യക്തമാക്കുന്നു.

ചില കംപനികളും ടൂര്‍ ഓപറേറ്റേഴ്സും ഗ്രൂപ് വീസ സ്ലോടുകള്‍ മുന്‍കൂട്ടി ബുക് ചെയ്തു മറ്റുള്ളവര്‍ക്ക് മറിച്ചു കൊടുക്കുന്നതായി പരാതിയുള്ളപ്പോഴാണ് സ്വിസ് എംബസിയുടെ താത്കാലിക നിരോധനം.

ഷെങ്കന്‍ വീസ അപേക്ഷകളുടെ പ്രോസസിങ് തുടങ്ങാന്‍ ആഴ്ചകളെടുക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കോവിഡ് കാലത്ത് വെട്ടി കുറച്ച വീസ പ്രോസസിങ് സെന്ററുകളും ജീവനക്കാരുടെ എണ്ണവും കോവിഡിന് ശേഷവും പുനഃസ്ഥാപിക്കാന്‍ ഒട്ടുമിക്ക ഷെങ്കന്‍ രാജ്യങ്ങളും ഇനിയും തയാറായിട്ടില്ല. 

ഇന്‍ഡ്യയ്ക്ക് പുറമെ, സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപുകളായി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ചൈനയില്‍ നിന്നുള്ള യാത്രക്കാരെയും വീസ പ്രോസസിങ് ജീവനക്കാരുടെ കുറവ് ബാധിക്കുന്നുണ്ടെന്ന് ചൈനയില്‍ നിന്നുള്ള റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നു.

 ഇന്‍ഡ്യന്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് രാജ്യത്തിന് പുറത്തുള്ള ഗ്രൂപ് ടൂറുകള്‍ ഏറ്റവും ലാഭകരമായ ബിസിനസാണ്. കോവിഡിന് ശേഷം ടുറിസം പച്ചപിടിച്ചു വരുന്ന സമയത്ത്, സമാന്തരമായി വീസ ബ്ലാക് മാര്‍കറ്റും ഇന്‍ഡ്യയില്‍ വിപുലപ്പെടുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. 

Schengen Visa | ജീവനക്കാര്‍ കുറവ്: ഇന്‍ഡ്യയില്‍ നിന്ന് ഷെങ്കന്‍ രാജ്യങ്ങളിലേക്കുള്ള വീസ അപേക്ഷകള്‍ക്ക് സ്വിസ് എംബസിയില്‍ ഒക്ടോബര്‍വരെ നിരോധനം



Keywords:  News, News,World,World-News, Switzerland, Indian Tour, Group Visa, October, Schengen Visa, Switzerland Is Not Accepting Indian Tour Group Visas Until October.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia