Sweden | പൊതുസ്ഥലത്ത് ഖുർആൻ കത്തിക്കുന്നത് ഒഴിവാക്കാൻ നിയമ ഭേദഗതിക്ക് സ്വീഡൻ; സംഭവങ്ങൾ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്ന് നീതിന്യായ മന്ത്രി
Jul 8, 2023, 15:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്റ്റോക്ക്ഹോം: (www.kvartha.com) പൊതുസ്ഥലത്ത് ഖുർആൻ കത്തിക്കുന്നത് ഒഴിവാക്കാൻ സർക്കാർ നിയമം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കുകയാണെന്ന് സ്വീഡനിലെ നീതിന്യായ മന്ത്രി ഗുന്നർ സ്‌ട്രോമർ അറിയിച്ചു. കഴിഞ്ഞയാഴ്ച ഖുർആൻ കത്തിച്ചത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ചതായും അദ്ദേഹത്തെ ഉദ്ധരിച്ച് സ്വീഡിഷ് പത്രമായ അഫ്‌ടോൺബ്ലാഡെറ്റ് റിപ്പോർട്ട് ചെയ്തു. സ്വീഡൻ തലസ്ഥാനത്ത് പെരുന്നാൾ ദിനത്തിൽ മുസ്ലീം പള്ളിയ്ക്ക് മുന്നിൽ വെച്ച് ഖുർആൻ കത്തിച്ച സംഭവത്തിൽ കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാഖ് വംശജനായ യുവാവ് ഖുആൻ പരസ്യമായി കത്തിച്ചത്. സല്‍വാന്‍ മോമിക എന്നയാളാണ് ഖുആൻ പലതവണ ചവിട്ടുകയും പേജുകള്‍ കത്തിയ്ക്കുകയും ചെയ്തത്. വിഷയത്തില്‍ നിരവധി രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൊറോക്കോ അംബാസഡറെ തിരിച്ചുവിളിക്കുകയും ഇറാൻ, സൗദി അറേബ്യ, ഇറാഖ് സർക്കാരുകൾ ഏകകണ്ഠമായി അപലപിക്കുകയും ചെയ്തു. ബാഗ്ദാദിലെ സ്വീഡിഷ് എംബസിക്ക് മുന്നിൽ ഒരു കൂട്ടമാളുകൾ പ്രതിഷേധിക്കുകയും ചെയ്തു. ഖുആൻ കത്തിച്ച സൽവാൻ മോമികയുടെ നടപടി അധികാരികളുടെ അനുമതിയോടെയാണെങ്കിലും, ഒരു വംശീയ വിഭാഗത്തിനെതിരായ പ്രക്ഷോഭം എന്ന നിലയിൽ ഇയാളുടെ പ്രവൃത്തി അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഖുർആൻ കത്തിക്കുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്കായി ഈ വർഷം ആദ്യം പൊലീസ് നിരവധി അപേക്ഷകൾ നിരസിച്ചിരുന്നു. എന്നാൽ കോടതികൾ പൊലീസിന്റെ തീരുമാനങ്ങൾ റദ്ദാക്കി. ഈ സാഹചര്യത്തിൽ, സർക്കാർ സ്ഥിതിഗതികൾ വിശകലനം ചെയ്യുകയാണെന്നും അത്തരം അപേക്ഷകൾ നിരസിക്കാൻ പൊലീസിനെ അനുവദിക്കുന്നതിന് നിയമം മാറ്റേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്നും നീതിന്യായ മന്ത്രി കൂട്ടിച്ചേർത്തു.
Keywords: News, World, Sweden, Quran, Stokholme, Police, Investigation, Youth, Fire, Sweden is mulling over changing law to public burnings of Quran.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.