Nishchalananda | 'ഋഷി സുനക് ഭാരത വംശജൻ'; വൈഞ്ജാനിക മേഖലയില്‍ ഇൻഡ്യയെ ലോകം അംഗീകരിക്കുന്ന സാഹചര്യമെന്ന് സ്വാമി നിശ്ചലാനന്ദ സരസ്വതി

 


കണ്ണൂര്‍: (www.kvartha.com) വൈജ്ഞാനിക സാമ്പത്തിക മേഖലകളിലെ ഭാരതത്തിന്റെ മേധാശക്തിയെ ലോകം മുഴുവന്‍ അംഗീകരിക്കുകയാണെന്ന് ശ്രീ ഗോവര്‍ദ്ധന്‍ മഠം പീഠാധീശ്വര്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി. രാഷ്ട്രോത്കര്‍ഷ അഭിയാന്‍ യാത്രയുടെ ഭാഗമായി കണ്ണൂരില്‍ മഹാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
      
Nishchalananda | 'ഋഷി സുനക് ഭാരത വംശജൻ'; വൈഞ്ജാനിക മേഖലയില്‍ ഇൻഡ്യയെ ലോകം അംഗീകരിക്കുന്ന സാഹചര്യമെന്ന് സ്വാമി നിശ്ചലാനന്ദ സരസ്വതി

ബ്രിടന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ഋഷി സുനക് ഭാരത വംശജനാണ്. ലോകം മുഴുവന്‍ നമ്മെ അംഗീകരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സ്വതന്ത്ര ഭാരതത്തിലും പാരതന്ത്ര്യത്തിന്റേതായ നിരവധി കാര്യങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. നാം ഒന്നായി നിന്നാല്‍ ഇത്തരം സൂചകങ്ങള്‍ നമുക്ക് മാറ്റിയെടുക്കാന്‍ സാധിക്കും. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ന് നടക്കുന്ന അന്യവല്‍ക്കരണത്തെ നാം ഗൗരവത്തോടെ കണ്ട് ഇത്തരം ശക്തികള്‍ക്കെതിരെ നാം ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പ്രാന്ത സംഘ ചാലക് അഡ്വ. കെകെ ബാലറാം അധ്യക്ഷത വഹിച്ചു. തലശേരി അമ്യതാനന്ദമയി മഠം മഠാധിപതി സ്വാമി അഭേതാമൃതാനന്ദ പുരി, പ്രേംചന്ദ് ജാ, ഡോ. വിഎസ് ഷേണായി, കെ ബാനിഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പിവി ശ്യാം മോഹന്‍ സ്വാഗതവും എംപി രാഗിണി ടീചര്‍ നന്ദിയും പറഞ്ഞു.

Keywords: Swami Nishchalananda Saraswati said that India is accepted by world, Kerala, Kannur,News,Top-Headlines,Latest-News,World,India,Prime Minister,RSS.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia