ഓസ്‌ട്രേലിയയില്‍ സര്‍ഫിങ്ങിനിടെ അമ്പതുകാരന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
Jun 7, 2020, 13:17 IST
ADVERTISEMENT
കാന്‍ബെറ: (www.kvartha.com 07.06.2020) ഓസ്‌ട്രേലിയയില്‍ സര്‍ഫിങ്ങിനിടെ അമ്പതുകാരന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബ്രിസ്‌ബെയ്‌നിന് 100 കിലോമീറ്റര്‍ തെക്ക് കിങ്‌സ്‌ക്ലിഫില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കിങ്‌സ്‌ക്ലിഫിലെ സാള്‍ട്ട് ബീച്ചില്‍ രാവിലെ പത്തുമണിക്ക് ശേഷമായിരുന്നു ഇയാള്‍ സര്‍ഫിങ്ങിനെത്തിയത്.
ഏകദേശം 10.40 ഓടെയായിരുന്നു സ്രാവിന്റെ ആക്രമണമുണ്ടായത്. മൂന്ന് മീറ്ററോളം നീളമുള്ള സ്രാവായിരുന്നു ആക്രമിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്രാവിന്റെ ആക്രമണത്തില്‍ ഇയാളുടെ ഇടതുകാല്‍ സ്രാവിന്റെ നഷ്ടമായിരുന്നു. ഈ സമയം സ്രാവ് ആക്രമിക്കുന്നത് കണ്ട സര്‍ഫിങ്ങിലേര്‍പ്പെട്ടിരുന്ന മറ്റുള്ളവര്‍ സഹായത്തിനെത്തി. സ്രാവിനെ അകറ്റി ആക്രമണത്തിനിരയായ ആളെ കരയ്‌ക്കെത്തിച്ചെങ്കിലും ഇയാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ക്വീന്‍സ് ലാന്‍ഡ് സ്വദേശിയാണെന്നും ഏകദേശം അന്‍പതുവയസ് പ്രായമുണ്ടെന്നും ന്യൂ സൗത്ത് വെയ്ല്‍സ് അധികൃതര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്രാവിനെ കണ്ടെത്തുന്നതിനായി സ്ഥലത്ത് ഹെലികോപ്ടറുകള്‍, ഡ്രോണുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്. കിങ്‌സ്‌ക്ലിഫ്, കാബറിറ്റ ബീച്ചുകളിലെ സന്ദര്‍ശകരെ ഒഴിപ്പിക്കുകയും ഇരുപത്തിനാല് മണിക്കൂര്‍ നേരത്തേക്ക് ബീച്ചുകള്‍ അടച്ചിടുകയും ചെയ്തു.SLS advise fatal shark bite at KINGSCLIFF, Tweed at 10:41 am on 7 Jun 2020. SLS has closed beach for 24 hours.— SharkSmart (@NSWSharkSmart) June 7, 2020
Keywords: News, World, Australia, Sea, Attack, Death, Animals, Surfer dies in shark attack in Kingscliff NSW
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.