രാജ്യാന്തര സമാധാന സംഗമത്തില്‍ സുഹൈല്‍ ഹിദായ ഹുദവി പ്രബന്ധം അവതരിപ്പിക്കും

 


തിരൂരങ്ങാടി: (www.kvartha.com 23.11.2016) ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ലക്ചററും ഇന്റര്‍നാഷനല്‍ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റി മലേഷ്യയിലെ പിഎച്ച്ഡി ഗവേഷകനുമായ സുഹൈല്‍ ഹിദായ ഹുദവി ഇന്തോനേഷ്യയിലെ യോഗ്യാകാര്‍ത്തയിലെ മുഹമ്മദിയ്യ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന അഞ്ചാമത് രാജ്യാന്തര സമാധാന സംഗമത്തില്‍ പ്രബന്ധം അവതരിപ്പിക്കും.

പതിനഞ്ചു രാജ്യങ്ങളില്‍ നിന്നായി നാല്‍പതോളം വിദേശപ്രതിനിധികള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ 'ഇസ്്‌ലാമോഫോബിയയുടെ കാലത്ത് വസഥിയ്യ പരികല്‍പനയുടെ പ്രസക്തി' എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിക്കുന്നത്. ദാറുല്‍ ഹുദാ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ പിജി പഠനം പൂര്‍ത്തിയാക്കിയ സുഹൈല്‍ ഹുദവി, മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഖുര്‍ആനിക് സ്റ്റഡീസ് ഡിപാര്‍ട്‌മെന്റിലെ അവസാന വര്‍ഷ പിഎച്ച്ഡി ഗവേഷകനാണ്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദവും എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ദാറുല്‍ഹുദാ വിസി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി-ഉമ്മുസലമ ദമ്പതികളുടെ മകനാണ്.

രാജ്യാന്തര സമാധാന സംഗമത്തില്‍ സുഹൈല്‍ ഹിദായ ഹുദവി പ്രബന്ധം അവതരിപ്പിക്കും

Keywords:  Kerala, World, India, Islam, Darul Huda Islamic University, Suhail Hidaya Hudavi to present paper 



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia