കോവിഡ് ആദ്യം പിടിപ്പെടുന്നവര്‍ക്ക് സമ്മാനം! കോവിഡ് പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍

 


ADVERTISEMENT

മോണ്ട്‌ഗോമെറി: (www.kvartha.com 03.07.2020) കോവിഡ് ആദ്യം പിടിപ്പെടുന്നവര്‍ക്ക് സമ്മാനവുമായി കോവിഡ് പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍. യുഎസിലെ അലബാമയിലാണ് സംഭവം. കോവിഡ് ബാധിച്ചവര്‍ പാര്‍ട്ടി നടത്തുകയും ഇതില്‍ പങ്കെടുത്ത് ആദ്യം രോഗം ബാധിക്കുന്ന ആള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മനഃപൂര്‍വം മറ്റുള്ളവര്‍ക്കു വൈറസ് ബാധിക്കുന്നതിന്നാണ് ഇത്തരമൊരു പാര്‍ട്ടിയെന്ന് സിറ്റി കൗണ്‍സില്‍ മെംബര്‍ സോണിയ മകിന്‍സ്ട്രി അറിയിച്ചു.

കോവിഡ് ആദ്യം പിടിപ്പെടുന്നവര്‍ക്ക് സമ്മാനം! കോവിഡ് പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍

പാര്‍ട്ടിയില്‍ കോവിഡ് ബാധിതരും അല്ലാത്തവരും പങ്കെടുക്കുന്നു. വരുന്നവര്‍ അവിടെ വച്ചിരിക്കുന്ന പാത്രത്തില്‍ ഇഷ്ടമുള്ള പണം നിക്ഷേപിക്കുക. ആദ്യം കോവിഡ് സ്ഥിരീകരിക്കുന്ന ആള്‍ക്ക് ഈ പണം പാരിതോഷികമായി നല്‍കുന്നു. ഇങ്ങനെയാണ് കോവിഡ് പാര്‍ട്ടികള്‍ നടത്തിയതെന്ന് മകിന്‍സ്ട്രി പറയുന്നു. ആദ്യം ഇത് ഒരു കിംവദന്തി മാത്രമാണെന്നാണ് ഭരണകര്‍ത്താക്കള്‍ വിചാരിച്ചിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇത് സത്യമാണെന്ന് തെളിഞ്ഞത്. എന്നാല്‍ ആരാണ് ഇത്തരം പാര്‍ട്ടി നടത്തിയതെന്ന് വ്യക്തമല്ല.

Keywords:  World, News, America, USA, Students, party, COVID-19, Corona, Virus, Diseased, Government, Prize, Students in- Alabama organizes COVID contest parties.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia