എക്സ്‌പോ 2020; വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ സന്ദർശകരായി യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള വിദ്യാർഥികളും; കൂടെ പൊതുവിദ്യാഭ്യാസ സഹമന്ത്രിയും
Oct 5, 2021, 13:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 05.10.2021) എക്സ്‌പോ 2020 സന്ദർശകരായി യുഎഇയിലെ വിവിധ എമിറേറ്റുകളിലെ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ എത്തിത്തുടങ്ങി. വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ വിദ്യാർഥികൾക്കൊപ്പം പൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല ബിന്ത് സാലം മുസബ്ബഹ് അൽ മുഹൈരിയും ചേർന്നത് കാഴ്ചക്കാർക്ക് കൗതുകമായി.
ഞായറാഴ്ചയായിരുന്നു എക്സ്‌പോ വേദിയിലേക്കുള്ള ആദ്യ സന്ദർശനത്തിനിടെ ഒരു കൂട്ടം വിദ്യാർഥികൾക്കൊപ്പം മന്ത്രിയും ഒത്തുചേർന്നത്.
മഹാമേളയുടെ പ്രാധാന്യം കുട്ടികൾക്കായി വിശദീകരിക്കുകയും മേളയെക്കുറിച്ച് കൂടുതലറിയാൻ കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. ഭാവിയിലേക്കുള്ള യാത്രയ്ക്ക് പ്രോത്സാഹനമാകുന്ന ലോകമേളയിൽ വിദ്യാർഥികൾ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്‌പോ ദുബൈ ഡയറക്ടർ ജനറലുമായ റീം ബിന്ത് ഇബ്രാഹിം അൽ ഹാശിമിയും വിദ്യാർഥികളെ സ്വാഗതം ചെയ്യാനെത്തിയിരുന്നു. സംഘം സസ്റ്റെയ്‌നബിലിറ്റി ഡിസ്ട്രിക്ടിൽ സന്ദർശനം നടത്തി. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുകയും ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്നും നവീകരിക്കാമെന്നും മനസിലാക്കി.

എമിറേറ്റ്‌സ് സ്കൂൾ എസ്റ്റാബ്ലിഷ്‌മെന്റ് എക്സ്‌പോയിലേക്ക് ആകെ 11,000 സ്കൂൾ ട്രിപുകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഡയറക്ടർ ജനറൽ ഡോ. റാബിഅ: അൽ സുമൈത്വി വ്യക്തമാക്കി. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും മേൽനോട്ടത്തിൽ പ്രതിദിനം 6000-ത്തോളം വിദ്യാർഥികളായിരിക്കും എക്സ്‌പോ സന്ദർശിക്കുക.
കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ സാംസ്കാരിക ചർചകളിൽ പങ്കെടുക്കാനും സ്കൂൾ കുട്ടികൾക്ക് അവസരം നൽകുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് അൽ സുമൈത്വി അറിയിച്ചു.
Keywords: News, Dubai, World, Student, UAE, Top-Headlines, Expo, Reported by Qasim Udumbunthala, Students from different emirates in UAE visited the expo.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.