SWISS-TOWER 24/07/2023

Earthquake | തയ്‌വാനിലെ ഭൂചലനം: പരുക്കേറ്റത് 146 പേര്‍ക്ക്, വ്യാപക നാശനഷ്ടം; സുനാമി മുന്നറിയിപ്പ്, ട്രെയിന്‍ ആടിയുലയുന്ന വീഡിയോ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തയ്പെയ് സിറ്റി: (www.kvartha.com) തയ്‌വാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ശക്തമായ നാശനഷ്ടങ്ങള്‍. ഭൂകമ്പത്തില്‍ 146 പേര്‍ക്കാണ് പരുക്കേറ്റത്. തയ്‌വാനിലെ ജനസാന്ദ്രത കുറഞ്ഞ തെക്കു-കിഴക്കന്‍ ഭാഗത്ത് ഞായറാഴ്ചയാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് ദ്വീപിന്റെ കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.

തൈതുങ് കൗന്‍ഡിയാണ് പ്രഭവകേന്ദ്രം. ദുരന്തത്തില്‍ കുറഞ്ഞത് മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു. റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് വ്യാപക നാശനഷ്ടം ഉണ്ടായി. വിവിധ ട്രെയിനുകള്‍ പാളം തെറ്റി. പ്രാദേശിക സമയം ഞായര്‍ ഉച്ചയ്ക്ക് 2.44നാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജികല്‍ സര്‍വേയും (യുഎസ്ജിഎസ്) അറിയിച്ചു.

Earthquake | തയ്‌വാനിലെ ഭൂചലനം: പരുക്കേറ്റത് 146 പേര്‍ക്ക്, വ്യാപക നാശനഷ്ടം; സുനാമി മുന്നറിയിപ്പ്, ട്രെയിന്‍ ആടിയുലയുന്ന വീഡിയോ പുറത്ത്

തൈതുങ് കൗന്‍ഡിയില്‍ ശനിയാഴ്ച വൈകുന്നേരം 6.4 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ആളപായമില്ലെന്നാണ് റിപോര്‍ടുകള്‍. ഹുവാലിയെനിലെ യൂലി ടൗന്‍ഷിപില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്നുവീണു. ഇവിടെ കുടുങ്ങിക്കിടന്ന നാലുപേരെ രക്ഷപ്പെടുത്തി. മേഖലയിലെ മറ്റു രണ്ടു കെട്ടിടങ്ങള്‍ക്കൂടി തകര്‍ന്നെങ്കിലും ആരും അതിനുള്ളില്‍ ഇല്ലായിരുന്നു. രണ്ടു പാലങ്ങള്‍ തകര്‍ന്നു. മറ്റു രണ്ടെണ്ണത്തിന് നാശനഷ്ടമുണ്ടായിട്ടുണ്ട്.

തലസ്ഥാനമായ തായ്പെയിലും തെക്കുപടിഞ്ഞാറന്‍ നഗരമായ കാവോസിയുങ്ങിലും പ്രകമ്പനം എത്തി. തുടര്‍ ചലനങ്ങള്‍ ഉണ്ടായേക്കുമെന്നും കരുതിയിരിക്കണമെന്നും തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്‌വെന്‍ മുന്നറിയിപ്പു നല്‍കി. ചില മേഖലകളിലെ ജല, വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

ഹുവാലിയെനിലെ ഡോങ്ലി സ്റ്റേഷനില്‍ ഒരു ട്രെയിന്‍ പാളംതെറ്റിയതായി തയ്‌വാന്‍ റെയില്‍വെ അഡ്മിനിസ്‌ട്രേഷന്‍ (ടിആര്‍എ) അറിയിച്ചു. സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, ഭൂകമ്പത്തില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ആടിയുലയുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

Keywords:  News,World,international,Earth Quake,Injured,Train,Top-Headlines, Strong earthquake hits southeastern Taiwan, 146 injured
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia