Stray dog | മൃഗങ്ങളിലുമുണ്ട് നന്മ; ചവറ്റുകുട്ടയില്‍ തള്ളിയ നവജാത ശിശുവിനെ എടുത്തുകൊണ്ടുവന്നത് തെരുവുനായ! പ്രശംസിച്ച് നെറ്റിസണ്‍സ്
Jul 21, 2023, 21:57 IST
ബെയ്‌റൂത്ത്: (www.kvartha.com) തെരുവുനായ ശല്യം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ ലെബനനില്‍ നിന്ന് വേറിട്ട നന്മ പുറത്ത്. ചവറ്റുകുട്ടയില്‍ തള്ളിയ നവജാത ശിശുവിന് നായ രക്ഷകനായി. ലെബനനിലെ വടക്കന്‍ നഗരമായ ട്രിപ്പോളിയിലാണ് സംഭവം. കറുത്ത പ്ലാസ്റ്റിക് ചവറ്റുകുട്ടയില്‍ കുഞ്ഞിനേയും കടിച്ചുതൂക്കി നായ ഒരു വഴിയാത്രക്കാരന്റെ സമീപത്ത് എത്തുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട ഇയാള്‍ ചവറ്റുകുട്ടയില്‍ നിന്ന് കുട്ടിയെ കണ്ടെത്തി. ദേഹമാസകലം മുറിവുകളുണ്ടായിരുന്ന കുഞ്ഞിനെ ഇസ്ലാമിക് ചാരിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സുരക്ഷാ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് ട്രിപ്പോളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ഏതാനും മണിക്കൂറുകള്‍ മാത്രമേ പ്രായമുള്ളൂവെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ കുഞ്ഞിന്റെ മുഖത്ത് ചുവന്ന പാടുകള്‍ കാണാം. നിരവധി പേര്‍ സംഭവത്തെ അപലപിച്ചപ്പോള്‍ ചിലര്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ ദത്തെടുക്കാന്‍ വാഗ്ദാനം ചെയ്തു. 'മനുഷ്യരൂപത്തിലുള്ള ചില പൈശാചിക ആളുകളേക്കാള്‍ കൂടുതല്‍ മനുഷ്യത്വവും ദയയും കൗശലവും ബുദ്ധിയും നായയ്ക്ക് ഉണ്ട്', ട്വിറ്ററില്‍ ഒരാള്‍ എഴുതി. 'മനുഷ്യരേക്കാള്‍ കരുണ മൃഗങ്ങള്‍ക്ക് ഉണ്ട്', മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്. പെണ്‍കുട്ടിയെ ആരും ദത്തെടുക്കാന്‍ തയ്യാറായില്ലെങ്കില്‍, പബ്ലിക് പ്രോസിക്യൂട്ടറെ അറിയിച്ചതിന് ശേഷം അനാഥാലയത്തില്‍ പാര്‍പ്പിക്കും.

Keywords: Trending News, Latest News, Stray dog, Lebanon, Netizens, Viral, World News, Lebanon News, Child, Baby Girl, Stray dog carries baby girl dumped in trash bag in Lebanon; netizens laud canine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.