Stock Market | 20 വയസുള്ള വിദ്യാര്‍ഥി ഓഹരി വിപണിയില്‍ നിന്ന് ഒരൊറ്റ മാസം കൊണ്ട് സമ്പാദിച്ചത് 664 കോടി!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്: (www.kvartha.com) നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് വലിയ ലാഭം നേടുന്നു. ഇന്‍ഡ്യയ്ക്ക് പുറമെ ആഗോള വിപണികളിലും നിക്ഷേപകര്‍ കോടീശ്വരന്മാരായി മാറുകയാണ്. അതിനിടെ 215 കോടി രൂപ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ഒരു മാസത്തിന് ശേഷം വന്‍തുക സമ്പാദിച്ച വിദ്യാര്‍ഥി ആഗോളശ്രദ്ധ നേടി. ഒരു മാസം കൊണ്ട് ഓഹരി വിറ്റപ്പോള്‍ വിദ്യാര്‍ഥിക്ക് ലഭിച്ചത് ഏകദേശം 878 കോടി രൂപയാണ്, അതായത് 664 കോടി രൂപയുടെ ലാഭം.
         
Stock Market | 20 വയസുള്ള വിദ്യാര്‍ഥി ഓഹരി വിപണിയില്‍ നിന്ന് ഒരൊറ്റ മാസം കൊണ്ട് സമ്പാദിച്ചത് 664 കോടി!

അമേരികയിലെ ജാക് ഫ്രീമാന്‍ ആണ് വന്‍തുക സമ്പാദിച്ചത്. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിയായ ഫ്രീമാന്‍ സ്റ്റോക് മാര്‍കറ്റ് പഠിച്ച് ബെഡ് ബാത് ആന്‍ഡ് ബിയോണ്ട് കംപനിയുടെ ഓഹരികളാണ് വാങ്ങിയത്. 440 രൂപയ്ക്ക് 50 ലക്ഷത്തോളം ഓഹരികളാണ് വാങ്ങിയത്. വെറും ഒരു മാസത്തിനുള്ളില്‍ ഓഹരിയുടെ മൂല്യം 2160 ലെവലിലെത്തി, അതിനുശേഷം ജാക് ഈ ഓഹരികള്‍ വിറ്റു. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങിയാണ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചതെന്ന് ജാകിനെ ഉദ്ധരിച്ച് ഡെയിലി മെയില്‍ റിപോര്‍ട് ചെയ്തു.

തന്റെ അമ്മാവനുമായി ഓഹരികള്‍ ചര്‍ച ചെയ്ത ശേഷം 200 കോടിയോളം രൂപ നിക്ഷേപിച്ചുവെന്ന് ജാക് പറഞ്ഞു. 'ഒരുപക്ഷേ ആരെങ്കിലും എന്നെ തട്ടിക്കൊണ്ടുപോകുമെന്ന് മാതാപിതാക്കള്‍ കരുതുന്നു, പക്ഷേ ഞാന്‍ അങ്ങനെ കരുതുന്നില്ല', വിദ്യാര്‍ഥി പറയുന്നു.

You Might Also Like:

Keywords:  Latest-News, World, Top-Headlines, Student, New York, Cash, America, University, Report, Stock Market, Trading Business, Stock market: 20-year-old student makes Rs 600 crores profit in just one month trading a meme stock.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia