Executed | ഗര്‍ഭിണിയായിരിക്കെ കാമുകിയേയും മകനേയും കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

 


ടെക്‌സസ്: (www.kvartha.com) ഗര്‍ഭിണിയായിരിക്കെ കാമുകിയേയും മകനേയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. സ്റ്റീഫന്‍ ബാര്‍ബി(55) യുടെ വധശിക്ഷയാണ് നവംബര്‍ 16 ന് ബുധനാഴ്ച വൈകിട്ട് ഹണ്ട്‌സ്വിലയിലുള്ള ജയിലില്‍ നടപ്പാക്കിയത്.

കാമുകി ലിസ അണ്ടര്‍വുഡ് (34), മകന്‍ ജെയ്ഡന്‍ (7) എന്നിവരെ 2005 ഫെബ്രുവരിയില്‍ ഫോര്‍ട്വര്‍തിലുള്ള വീട്ടില്‍ വച്ചു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപ്പെടുത്തുമ്പോള്‍ ലിസ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. ഈ വിവരം ഭാര്യ അറിയാതിരിക്കുന്നതിനു വേണ്ടിയാണ് കൊലനടത്തിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതം.

Executed | ഗര്‍ഭിണിയായിരിക്കെ കാമുകിയേയും മകനേയും കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

അണ്ടര്‍വുഡിന്റെ ബേബി ഷവറിന്റെ ദിവസമാണ് അവരെയും മകനെയും കാണാതായത്. പിന്നീട് ഡന്റന്‍ കൗണ്ടിയിലെ ഷാലൊ ഗ്രോവിന്‍ ഇരുവരേയും മറവു ചെയ്തതായി കണ്ടെത്തുകയായിരുന്നു. ബാര്‍ബി കുറ്റം സമ്മതിക്കുകയും ചെയ്തു.

വധശിക്ഷ നടപ്പാക്കുന്നതിനു വിഷമിശ്രിതം സിരകളിലേക്കു പ്രവഹിപ്പിക്കുന്നതിനു മുന്‍പു ദൈവത്തിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയും പുറത്തു നിന്നിരുന്ന കുടുംബാംഗങ്ങളെ നോക്കുകയും ചെയ്തു. വൈകിട്ട് 7.35 ന് വിഷം കുത്തിവയ്ക്കുകയും 26 മിനിട്ടിനു ശേഷം മരണം സ്ഥിരീകരിക്കുകയും ചെയ്തു. നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതിയും വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്.

Keywords: Stephen Barbee, who killed pregnant ex-girlfriend and her son, is executed, America, News, Execution, Murder, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia