ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു; ഉത്തരവില്‍ ഒപ്പുവച്ച് പ്രസിഡന്റ് ഗോടബയ രാജപക്‌സെ
Apr 6, 2022, 07:48 IST
കൊളംബോ: (www.kvartha.com 06.04.2022) സാമ്പത്തിക പ്രതിസന്ധിക്കിടെ ജനം തെരുവിലിറങ്ങിയതോടെ ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോടബയ രാജപക്‌സെ ഉത്തരവില്‍ ഒപ്പുവച്ചു. പ്രസിഡന്റ് ഗോടബയ രാജപക്‌സെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധയിലും രാഷ്ട്രീയ പ്രതിസന്ധിയിലും ബുദ്ധിമുട്ടുന്ന ശ്രീലങ്കയില്‍ സര്‍കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഘടകകക്ഷികള്‍ കൂട്ടമായി മുന്നണി വിട്ടതോടെ ശ്രീലങ്കയില്‍ ഭൂരിപക്ഷം നഷ്ടമായി രാജപക്‌സെ സര്‍കാര്‍. 14 അംഗങ്ങള്‍ ഉള്ള ശ്രീലങ്കന്‍ ഫ്രീഡം പാര്‍ടി അടക്കം ചെറു കക്ഷികള്‍ മഹിന്ദ രാജപക്സെയുടെ പൊതുജന മുന്നണിയില്‍നിന്ന് വിട്ട് പാര്‍ലമെന്റില്‍ സ്വതന്ത്രരായി ഇരിക്കാന്‍ തീരുമാനിച്ചു.
225 അംഗ ലങ്കന്‍ പാര്‍ലമെന്റില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് രാജപക്‌സെ സര്‍കാരിന് ഉണ്ടായിരുന്നത്. 40 ലേറെ എംപിമാര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍കാര്‍ ന്യൂനപക്ഷമായി. അതേസമയം കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത പുതിയ ധനമന്ത്രി അലി സാബ്രി 24 മണിക്കൂര്‍ തികയും മുന്‍പേ രാജിവച്ചു.
സര്‍വകക്ഷി സര്‍കാര്‍ ഉണ്ടാക്കി പ്രതിസന്ധി നേരിടാം എന്ന രാജപക്‌സേമാരുടെ നിര്‍ദേശം പ്രതിപക്ഷ പാര്‍ടികള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.
ശ്രീലങ്കയില്‍ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് കടുത്ത ക്ഷാമമാണ് ഇപ്പോഴും നേരിടുന്നത്. ഊര്‍ജപ്രതിസന്ധിയും രൂക്ഷമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.