വിശപ്പടക്കാന്‍ നായയിറച്ചിയും പൂച്ചയിറച്ചിയും; സിറിയന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നരകയാതന

 


ഡമാസ്‌ക്കസ്:  രണ്ടു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന സിറിയന്‍ ജനത നരക യാതന അനുഭവിക്കുന്നതായി റിപോര്‍ട്ട്. അഭയാര്‍ത്ഥി ക്യാമ്പില്‍  ഇതിനോടകം തന്നെ ഭക്ഷണവും മരുന്നും ലഭിക്കാതെ  85 ഓളം പേര്‍  മരിച്ചതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.

സിറിയന്‍ പ്രസിഡന്റ് ബഷറുല്‍ അസദിന്റെ സൈന്യം ക്യാമ്പില്‍ കാവലുണ്ടെങ്കിലും അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും അഭയാര്‍ത്ഥികളെ പട്ടിണിക്കിടുകയാണെന്നും ആക്ഷേപമുണ്ട്.  തലസ്ഥാനമായ ഡമാസ്‌ക്കസിനു തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന യര്‍മുക്ക് അഭയാര്‍ത്ഥി ക്യാമ്പില്‍  കഴിയുന്ന 20,000 ത്തോളം ആളുകള്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ  ഉപരോധം മൂലം  ജീവിക്കാന്‍ പാടു പെടുകയാണ്. വിശപ്പിനായി കണ്ണില്‍ കണ്ട ജീവികളെയെല്ലാം  കൊന്നൊടുക്കി ഭക്ഷിക്കുകയാണ് ക്യാമ്പില്‍ കഴിയുന്നവര്‍. ജീവിക്കാന്‍ വേണ്ടി പല സ്ത്രീകളും വേശ്യാ വൃത്തി ചെയ്യുന്നതായും  റിപോര്‍ട്ടുണ്ട്.
വിശപ്പടക്കാന്‍ നായയിറച്ചിയും പൂച്ചയിറച്ചിയും; സിറിയന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നരകയാതന
അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരില്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും ഉണ്ട്. ഇതിനുദാഹരണമാണ് സിറിയയില്‍ കലാപം തുടങ്ങുന്ന സമയത്ത് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ആയിരുന്ന 'അലി ' എന്ന യുവാവ് . അഭയാര്‍ത്ഥി ക്യാമ്പിലെ മോശമായ അനുഭവങ്ങള്‍ അലിയില്‍ നിന്നുമാണ് കൂടുതലായി അറിയാന്‍ കഴിഞ്ഞത്. വിശന്നുവലഞ്ഞ അഭയാര്‍ത്ഥികള്‍  ഭക്ഷണത്തിനു വേണ്ടി നായകളേയും പൂച്ചകളേയും കുരങ്ങിനെയുമൊക്കെ കൊന്നുതിന്നുകയാണ്.  പട്ടിണി മാറ്റാന്‍  വേണ്ടി നായയെ കൊന്ന ഒരാള്‍ക്ക് നായയുടെ മാംസം തിന്നാന്‍ കഴിയാതെ പോയ അനുഭവവും അലി പറയുന്നുണ്ട്. കാരണം ദിവസങ്ങളായി പട്ടിണി കിടന്ന നായയുടെ ദേഹത്തിലെ മാംസം ഉണങ്ങി വരണ്ടിരുന്നു.

2012 ല്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ യര്‍മൂക്ക് പ്രദേശത്തേക്ക് ആളുകള്‍ കൂട്ടത്തോടെ പാലായനം ചെയ്യുകയായിരുന്നു. ഇതുമൂലം പ്രദേശത്ത് ജനസംഖ്യ വര്‍ധിച്ചു. സിറിയന്‍ പട്ടാളത്തിനെതിരെ ആയുധമേന്തിയ വിമതരും യര്‍മൂക്കിലെത്തിയതോടെ  സിറിയന്‍ പട്ടാളത്തെ യര്‍മൂക്ക് പ്രദേശം ഉപരോധിക്കാന്‍ തുടങ്ങി. പട്ടിണി കിടന്നു കരയുന്ന കുഞ്ഞിന്റെ കരച്ചില്‍ അടക്കാന്‍ വേണ്ടിയും ഭക്ഷണത്തിനു വേണ്ടിയും  തങ്ങളുടെ ശരീരം വരെ വില്‍ക്കാന്‍ സിറിയന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു എന്ന് ' അലി ' പറയുന്നു.
വിശപ്പടക്കാന്‍ നായയിറച്ചിയും പൂച്ചയിറച്ചിയും; സിറിയന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നരകയാതന
ജനീവ ചര്‍ച്ചയുടെ ഫലമെന്നോണം പേരിനെങ്കിലും  ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ ബന്ധപ്പെട്ടവര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കുറച്ചു ഭക്ഷണം മാത്രമാണ് ലഭിക്കുന്നത്.  സര്‍ക്കാര്‍ അഭയാര്‍ഥികളുടെ പട്ടിണി ആയുധമാക്കുകയാണ് എന്നാണ് സന്നദ്ധ സേവകര്‍ ആരോപിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.  

Keywords : Damascus, Syria, World, Report, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia