SWISS-TOWER 24/07/2023

Incident | പോയവരില്ലാതെ സ്റ്റാ‍ർലൈനർ പേടകം ഭൂമിയിൽ ഇറങ്ങി; സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് തന്നെ; വീഡിയോ 

 
 Starliner Returns to Earth Without Crew
 Starliner Returns to Earth Without Crew

Photo Credit: X/ NASA Commercial Crew

ADVERTISEMENT

സ്റ്റാർലൈനർ ന്യൂമെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പെയ്‌സ് ഹാര്‍ബറിലാണ് ഇറങ്ങിയത്.

വാഷിംഗ്ടൺ: (KVARTHA) നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് ബഹിരാകാശ നിലയത്തിലെത്തിയ ബോയിംഗിന്റെ ബഹിരാകാശ പേടകം സ്റ്റാർലൈനർ ഭൂമിയിൽ തിരിച്ചെത്തി. എന്നാൽ, സുനിതാ വില്യംസ്, ബുച്ച് വിൽമോർ എന്നിവരില്ലാതെയാണ് പേടകത്തിന്റെ മടക്കം. ഇവർ ഇപ്പോഴും അന്തർ‌രാഷ്ട്ര ബഹിരാകാശ നിലയത്തിലാണ്. സ്റ്റാർലൈനർ ന്യൂമെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പെയ്‌സ് ഹാര്‍ബറില്‍ ഇന്ത്യൻ സമയം 9.30-ഓടെയാണ് ഇറങ്ങിയത്.

Aster mims 04/11/2022


തകരാറും തീരുമാനവും

2024 ജൂണിൽ സ്റ്റാർലൈനർ പേടകം സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് പറന്നുയർന്നു. 'ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്' എന്ന പേരിൽ നാസയും ബോയിംഗും ചേർന്ന് നടത്തിയ ഈ ദൗത്യം വളരെ പ്രതീക്ഷയോടെയായിരുന്നു. എന്നാൽ, പേടകം വിക്ഷേപിച്ചതിന് ശേഷം ഉണ്ടായ ഹീലിയം ചോർച്ച ദൗത്യത്തെ വലിയ അപകടത്തിലാക്കി. 

ബഹിരാകാശ യാത്രികരുടെ മടക്കയാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസത്തെ ദൗത്യം മാസങ്ങൾ നീണ്ടു.  ഇപ്പോൾ, രണ്ട് ബഹിരാകാശ സഞ്ചാരികളെയും അടുത്ത വർഷം ഫെബ്രുവരിയോടെ സ്‌പേസ് എക്‌സിൻ്റെ ബഹിരാകാശ വാഹനമായ ക്രൂ ഡ്രാഗൺ വഴി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. 

സ്റ്റാർലൈനറിന്റെ തിരിച്ചുവരവ്

ഭൂമിയിലേക്ക് മടങ്ങാൻ സ്റ്റാർലൈനറിന് ആറ് മണിക്കൂർ യാത്ര ചെയ്യേണ്ടിവന്നു. ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചതിനു ശേഷം പേടകത്തിൻ്റെ വേഗത കുറയ്ക്കാൻ പാരച്യൂട്ട് ഉപയോഗിച്ചു.


#Starliner #NASA #Boeing #spacemission #space #astronauts #ISS #spaceexploration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia