യുഎഇയില്‍ മോഡിക്കായി ഗുജറാത്തി വിഭവങ്ങള്‍ തയ്യാറാക്കുന്നത് സഞ്ജീവ് കപൂര്‍

 


(www.kvartha.com 17.08.2015) യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കായി ഗുജറാത്തി വിഭവങ്ങള്‍ തയാറാക്കുന്നത് പ്രശസ്ത ഇന്ത്യന്‍ ഷെഫ് സഞ്ജീവ് കപൂര്‍. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച രാത്രി എനിക്ക് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിജിക്കായി ഭക്ഷമൊരുക്കാനുളള ഭാഗ്യം ലഭിച്ചുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. അത്താഴത്തിനായി വിവിധ തരത്തിലുളള വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അതില്‍ ഇന്ത്യന്‍ വിഭവങ്ങളില്‍ പ്രധാനപ്പെട്ട റോയല്‍ വെജ് ഗുജറാത്തി വിഭവങ്ങളും ഉണ്ടെന്നും അദ്ദേഹം പറയുന്നു.

പാചകശാലയില്‍ അദ്ദേഹം നില്‍ക്കുന്നതിന്റെ വിവിധ ദൃശ്യങ്ങളും മോഡിയും യുഎഇ അധികൃതരും ഇരിക്കുന്ന അത്താഴ മേശയ്ക്ക് സമീപം നില്‍ക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വിറ്റ് ചെയ്തിട്ടുണ്ട്.

 രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് യുഎഇയിലെത്തിയ മോഡി  എമിറേററ്‌സ് പാലസിലാണ് താമസിക്കുന്നത്. ഇന്ന് അബുദാബി മാസ്റ്റര്‍ സിറ്റി അദ്ദേഹം സന്ദര്‍ശിക്കും. ഇന്ദിരാഗിന്ധിക്ക് ശേഷം 34 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നത്.
യുഎഇയില്‍ മോഡിക്കായി ഗുജറാത്തി വിഭവങ്ങള്‍ തയ്യാറാക്കുന്നത് സഞ്ജീവ് കപൂര്‍

 Keywords: Narendra Modi, Sanjeev Kapoor, Twitter, UAE, Dinner, Gujarathi Royal Thali
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia