Compensation | ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണം: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് സിരിസേന 10 കോടി നഷ്ടപരിഹാരം നല്കാന് ഉത്തരവ്; പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍കാര്‍ പരാജയപ്പെട്ടതായി കോടതി
Jan 13, 2023, 08:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊളംബോ: (www.kvartha.com) ശ്രീലങ്ക മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന 10 കോടി ശ്രീലങ്കന്‍ രൂപ (ഒരു ശ്രീലങ്കന്‍ രൂപ ഇന്‍ഡ്യയിലെ 22 പൈസയ്ക്കു തുല്യം) നഷ്ടപരിഹാരം നല്കാന് ഉത്തരവ്. 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിനാണ് അന്നത്തെ പ്രസിഡന്റായിരുന്ന സിരിസേന ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന്റേതാണ് വിധി.
മുന്‍ പൊലീസ് മേധാവി പുജിത് ജയസുന്ദരയും രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി നിലന്ത ജയവര്‍ധനെയും 7.5 കോടി രൂപ വീതവും മുന്‍ പ്രതിരോധ സെക്രടറി ഹേമസിരി ഫെര്‍ണാണ്ടോ 5 കോടി രൂപയും നാഷനല്‍ ഇന്റലിജന്‍സ് സര്‍വീസ് മേധാവി സിസിര മെന്‍ഡിസ് ഒരു കോടി രൂപയും നഷ്ടപരിഹാരമായി അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നഷ്ടപരിഹാരം നല്കേണ്ടവര് അവരുടെ വ്യക്തിഗത സമ്പാദ്യത്തില്‍ നിന്ന് തുക ആറു മാസത്തിനുള്ളില്‍ അടച്ച് കോടതിയെ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതോടെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍കാര്‍ പരാജയപ്പെട്ടതായും കോടതി വിലയിരുത്തി.
2019 ഏപ്രില്‍ 21ന് മൂന്ന് കത്തോലികാ പള്ളികളില്‍ നടന്ന 9 ചാവേര്‍ സ്ഫോടനങ്ങളില്‍ 11 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 270 പേര് ദാരുണമായി കൊല്ലപ്പെട്ടിരുന്നു.
Keywords: News,World,international,Colombo,Srilanka,Terror Attack,Compensation, Court,Supreme Court,Politics,Top-Headlines, Sri Lanka’s Former President Ordered to Pay Victims of 2019 Bombings
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

