Mahinda Rajapaksa | ഒടുവില്‍ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി; ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു
May 9, 2022, 17:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊളംബോ: (www.kvartha.com) സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയും പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തതോടെയാണ് രജപക്‌സെ രാജിവച്ചത്. മഹിന്ദയെ പിന്തുടര്‍ന്ന് കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നതായി റിപോര്‍ടുകളുണ്ട്. രണ്ട് മന്ത്രിമാര്‍ രാജിക്കത്ത് കൈമാറിയെന്നും വിവരമുണ്ട്.
രജപക്‌സെ അനുകൂലികള്‍ സര്‍കാരിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് രാജി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ മഹീന്ദ അനുകൂലികള്‍ നടത്തിയ അക്രമം പ്രസിഡന്റും മഹീന്ദയുടെ സഹോദരനുമായ ഗോടബായ രജപക്‌സെ തള്ളിപ്പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ രാജിയാവശ്യം ഉയര്‍ന്നിരുന്നു. മന്ത്രിമാരായ പ്രസന്ന രണതുംഗ, നലക ഗോതഹേവ, രമേഷ് പതിരണ എന്നിവരും പ്രധാനമന്ത്രിയുടെ രാജി തീരുമാനത്തോട് യോജിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം രാജിയാണെങ്കില്‍ സമ്മതമാണെന്ന് മഹിന്ദ നേരത്തെ പ്രതികരിച്ചിട്ടുണ്ട്.
സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സായുധസേനയ്ക്ക് അധികാരം നല്‍കിയതിനെതിരെ പ്രതിപക്ഷത്തുനിന്നും വിദേശ സ്ഥാനപതികളില്‍നിന്നും കടുത്ത വിമര്‍ശമാണ് പ്രസിഡന്റ് ഗോടബായ നേരിടുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കൊളംബോയില്‍ മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിന് സമീപമായിരുന്നു പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം. ടെന്റ് അടിച്ച് ഒത്തുകൂടിയ പ്രതിഷേധക്കാര്‍, സമരവേദിയായ മൈനഗോഗാമയ്ക്ക് മുന്നിലാണ് കയ്യേറ്റം ചെയ്യപ്പെട്ടത്. ആക്രമണത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണം ഉണ്ടായി.
കലാപത്തെ നേരിടാന്‍ പരിശീലനം ലഭിച്ച പ്രത്യേക സേന രംഗത്തിറങ്ങിയാണ് സ്ഥിഗതികള്‍ ശാന്തമാക്കിയത്. തൊട്ടുപിന്നാലെ കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇത് പിന്നീട് രാജ്യത്ത് എല്ലായിടത്തും ബാധകമാക്കി. മഹിന്ദ പ്രധാനമന്ത്രി പദം ഒഴിഞ്ഞേക്കുമെന്ന റിപോര്‍ടുകള്‍ക്കിടെയായിരുന്നു ഈ ആക്രമണം. ആക്രമണത്തെ പ്രസിഡന്റ് തള്ളിപ്പറഞ്ഞതോടെയാണ് പിടിവള്ളി നഷ്ടപ്പെട്ട് മഹിന്ദയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നത്.
മഹിന്ദയുടെ രാജിക്കായി സ്വന്തം പാര്‍ട്ടിയായ പൊതുജന പെരാമുനയില്‍ നിന്നുതന്നെ സമ്മര്‍ദം ശക്തമായിരുന്നു. തന്നെ പിന്തുണയ്ക്കുന്നവരെ ഒപ്പം കൂട്ടി ഈ നീക്കത്തെ ചെറുക്കുകയായിരുന്നു മഹിന്ദ ഇതുവരെ. എന്നാല്‍ കൊളംബോയിലെ ആക്രമണത്തോടെ ഈ നീക്കവും പാളി. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ച് പിടിച്ചുനിന്ന മഹിന്ദ സ്ഥാനമൊഴിയുന്നത്.
Strongly condemn the violent acts taking place by those inciting & participating,irrespective of political allegiances. Violence won’t solve the current problems.
— Gotabaya Rajapaksa (@GotabayaR) May 9, 2022
I request all citizens to remain calm & exercise restraint. I urge everyone to work together in solving this crisis
Keywords: News,World,international,Sri Lanka,Prime Minister, Resignation, Protesters, Protest,Politics,Top-Headlines,Trending, Sri Lankan PM Mahinda Rajapaksa resigns amid violent clashes over economic crisisWhile emotions are running high in #lka, I urge our general public to exercise restraint & remember that violence only begets violence. The economic crisis we're in needs an economic solution which this administration is committed to resolving.
— Mahinda Rajapaksa (@PresRajapaksa) May 9, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

