ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ ശ്രീലങ്കന്‍ കോടതി റദ്ദാക്കി
Nov 14, 2014, 12:19 IST
കൊളംബോ: (www.kvartha.com 14.11.2014) അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വധശിക്ഷയ്ക്ക് വിധിച്ച നടപടി ശ്രീലങ്കന്‍ കോടതി റദ്ദാക്കി. മയക്കു മരുന്ന് കടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്ന രാമേശ്വരം സ്വദേശികളുടെ വധശിക്ഷയാണ് പ്രസിഡന്റ് മഹിന്ദ രാജ്പക്‌സെ റദ്ദാക്കിയത്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലങ്കന്‍ മന്ത്രി സെന്തിന്‍ തൊണ്ടമാന്‍ ഇക്കാര്യം അറിയിച്ചത്.
2011ലാണ് വടക്കന്‍ ജാഫ്‌ന തീരത്തുവെച്ച് അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലായത്. പിടിയിലാകുന്ന അവസരത്തില്‍ ഇവരുടെ കൈവശം മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നാണ് ശ്രീലങ്കന്‍ പോലീസ് പറയുന്നത്. തുടര്‍ന്ന് കൊളംബോ ഹൈകോടതി പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. എട്ടുപേരെയാണ് ലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ മൂന്നുപേര്‍ ലങ്കന്‍ സ്വദേശികളാണ്.
ശിക്ഷ റദ്ദാക്കിയതോടെ മത്സ്യത്തൊഴിലാളികളുടെ മോചനം ഉടന്‍ സാധ്യമാകുമെന്നാണ് വിവരം. കേസില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അപ്പീല്‍ ഹരജി നല്‍കാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ഇന്ത്യ ശ്രീലങ്കയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മൊഗ്രാല്‍ ദേശീയപാതയില്‍ പെയിന്റുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം
Keywords: Srilanka, Police, Court, President, Arrest, Appeal, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.