Wanindu Hasaranga | 26-ാം വയസില്‍ ടെസ്റ്റ് ക്രികറ്റിനോട് വിടപറഞ്ഞ് ശ്രീലങ്കന്‍ ആള്‍ റൗന്‍ഡര്‍ വനിന്ദു ഹസരങ്ക; ഞെട്ടി ആരാധകര്‍
Aug 15, 2023, 18:38 IST
കൊളംബോ: (www.kvartha.com) 26-ാം വയസ്സില്‍ ടെസ്റ്റ് ക്രികറ്റില്‍ നിന്നും വിരമിച്ച് ശ്രീലങ്കന്‍ ആള്‍ റൗന്‍ഡര്‍ വനിന്ദു ഹസരങ്ക. ചെറുപ്രായത്തില്‍ തന്നെ വിരമിക്കാനുള്ള താരത്തിന്റെ തീരുമാനത്തില്‍ ഞെട്ടിയിരിക്കയാണ് ആരാധകര്‍.
ഇത്തവണ ഏകദിന ലോകകപില്‍ ശ്രീലങ്കക്ക് യോഗ്യത നേടിക്കൊടുക്കുന്നതില്‍ ഹസരങ്ക നിര്‍ണായക പങ്കുവഹിച്ചു. 22 വികറ്റുമായി താരം വികറ്റ് വേട്ടയില്‍ ഒന്നാമതെത്തി. ഐപിഎലില്‍ റോയല്‍ ചലന്‍ജേഴ്സ് ബെംഗ്ലൂരിന്റെ താരമാണ് ഹസരങ്ക.
നിശ്ചിത ഓവര്‍ ക്രികറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ലോങ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതെന്ന് താരം അറിയിച്ചു. താരത്തിന്റെ തീരുമാനം ശ്രീലങ്കന്‍ ക്രികറ്റ് ബോര്‍ഡ് അംഗീകരിച്ചു. 2020ല്‍ ദക്ഷിണാഫ്രികക്കെതിരെ അരങ്ങേറിയ താരത്തിന് നാല് ടെസ്റ്റുകളില്‍ മാത്രമാണ് ഇതുവരെ കളിക്കാനായത്.
2021 ആഗസ്റ്റില്‍ ബംഗ്ലാദേശിനെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. അതേസമയം, നിശ്ചിത ഓവര്‍ ക്രികറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് ഹസരങ്ക. 2017ല്‍ ശ്രീലങ്കന്‍ ജഴ്‌സിയില്‍ അരങ്ങേറിയ താരം ഏകദിന-ട്വന്റി 20 ഫോര്‍മാറ്റില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. 48 ഏകദിനങ്ങളില്‍ 67 വികറ്റും 832 റണ്‍സും സ്വന്തമാക്കിയപ്പോള്‍ 58 ട്വന്റി 20 മത്സരങ്ങളില്‍ 91 വികറ്റും 533 റണ്‍സും നേടി.

Keywords: Sri Lanka star Wanindu Hasaranga shocks with Test retirement announcement at 26, Sri Lanka, News, Sri Lanka Star, Wanindu Hasaranga, Test Retirement, Announcement, Spinner, Cricket Board, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.