Gotabaya Rajapaksa |ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ സിംഗപൂരില്‍; അഭയം ആവശ്യപ്പെടുകയോ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍

 


സിംഗപൂര്‍: (www.kvartha.com) രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യം വിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെയും കുടുംബവും സിംഗപൂരിലെത്തി. കഴിഞ്ഞ ദിവസം മാലദ്വീപിലേക്ക് കടന്ന ഗോതാബയ വ്യാഴാഴ്ച വൈകിട്ടോടെയാണ് സഊദി അറേബ്യയുടെ വിമാനത്തില്‍ സിംഗപൂരിലെ ചാംഗി വിമാനത്താവളത്തില്‍ എത്തിയത്.

Gotabaya Rajapaksa |ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ സിംഗപൂരില്‍; അഭയം ആവശ്യപ്പെടുകയോ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍

ഇതുസംബന്ധിച്ച് സിംഗപൂര്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്. സ്വകാര്യ സന്ദര്‍ശനത്തിയായാണ് ഗോതാബയക്ക് രാജ്യത്ത് പ്രവേശനം അനുവദിച്ചിരിക്കുന്നത് എന്നാണ് സിംഗപൂര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നത്. അഭയം ആവശ്യപ്പെടുകയോ സിംഗപൂര്‍ അഭയം നല്‍കുകയോ ചെയ്തിട്ടില്ല. സിംഗപൂര്‍ പൊതുവെ അഭയത്തിനുള്ള അപേക്ഷകള്‍ അനുവദിക്കാറില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ശ്രീലങ്കന്‍ പൗരന്‍മാര്‍ക്ക് 30 ദിവസം വരെ വിസയില്ലാതെ സിംഗപൂരില്‍ തങ്ങാന്‍ കഴിയും. ഇതിനിടെ ഗോതാബയ സഊദിയില്‍ അഭയംതേടുമെന്നും റിപോര്‍ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല.

നേരത്തെ മാലിദ്വീപില്‍ ഗോതാബയക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്വകാര്യ വിമാനത്തില്‍ സിംഗപൂരിലേക്ക് വരാനായിരുന്നു അദ്ദേഹം ആദ്യം തയാറെടുത്തിരുന്നത്. എന്നാല്‍ ചില സുരക്ഷാ കാരണങ്ങളാല്‍ ഈ നീക്കം ഉപേക്ഷിച്ചു. പിന്നാലെയാണ് സഊദി വിമാനത്തില്‍ സിംഗപൂരിലേക്ക് തിരിച്ചത്.

Keywords: Sri Lanka President Gotabaya Rajapaksa arrives in Singapore after fleeing country amid crisis, Singapore, News, Flight, Family, Trending, World.






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia